തൃശ്ശൂർ: തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമമെന്ന് വിവരം. ഇന്ന് പുലർച്ചെ 4.55 നാണ് സംഭവം. തൃശൂർ റയിൽവെ സ്റ്റേഷന് സമീപത്ത് റയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്.
ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിച്ചു. തൃശ്ശൂർ എറണാകുളം ഡൗൺലൈൻ പാതയിലാണ് റാഡ് കയറ്റി വെക്കാൻ ശ്രമം നടന്നത്.
ഗുഡ്‌സ് ട്രെയിനിൻ്റെ പൈലറ്റാണ് സംഭവം റെയിൽവേ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്. ആർപിഎഫ് ആർപിഎഫ് ഇന്റലിജൻസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്