തിരുവനന്തപുരം: മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണന് പോറ്റി നല്കിയ പരാതിയില്‍ അന്വേഷണം. തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണന് പോറ്റിയുടെ പരാതി.
പരാതിയിൽ തുമ്പ പൊലീസ് പ്രാഥമികാന്വേഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. കടകംപള്ളിയുടെയും പ്രതിഭ എന്ന കഴക്കൂട്ടം സ്വദേശിനിയുടെയും പങ്കാണ് അന്വേഷിക്കുക.
പങ്ക് തെളിഞ്ഞാല്‍ കേസെടുക്കാനാണ് നിര്‍ദേശം. ഒരിക്കല്‍ പിന്‍വലിച്ച പരാതി വീണ്ടും ഉയര്‍ന്നതാണ് അന്വേഷണത്തിന് കാരണം. പരാതിക്ക് പിന്നില്‍ കടകംപള്ളിയാണെന്ന് പോറ്റി ആരോപിച്ചിരുന്നു.
താന്‍ പുറത്തിറങ്ങുന്നത് തടയാന്‍ കടകംപള്ളി ശ്രമിക്കുകയാണെന്നും കടകംപള്ളിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പോറ്റി സംസ്ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
