കോന്നി മെഡിക്കൽ കോളേജിലെ സൗകര്യക്കുറവ്:   തന്റെ നിലപാടിൽ മാറ്റമില്ലെന്ന്  ഡോ. ശിവപ്രസാദ്

MARCH 11, 2026, 11:28 PM

കോന്നി:  സൗകര്യക്കുറവുകൾ ചൂണ്ടിക്കാട്ടി കോന്നി മെഡിക്കൽ കോളേജിൽ നോട്ടീസ് പതിപ്പിച്ച സംഭവത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ്. 

രോഗികളുടെ മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ വീഴ്ചകൾ ആശുപത്രിയിലുണ്ടെന്ന തന്റെ മുന്നറിയിപ്പ് ശരിയാണെന്ന് അദ്ദേഹം ആവർത്തിച്ചു.

മെഡിക്കൽ കോളേജിനുള്ളിലെ അപര്യാപ്തതകൾ നേരിട്ട് പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടുമെന്നും താൻ ഉന്നയിച്ച കാര്യങ്ങളെല്ലാം വസ്തുതാപരമാണെന്നും അദ്ദേഹം  പ്രതികരിച്ചു. 

vachakam
vachakam
vachakam

ആശുപത്രിയിലെ പരിമിതികളെക്കുറിച്ച് സംസാരിക്കുമ്പോൾ അത് രാഷ്ട്രീയവൽക്കരിക്കാനോ വ്യക്തിഹത്യ നടത്താനോ ആണ് ശ്രമം നടക്കുന്നത്.

മെഡിക്കൽ കോളേജിന്റെ പ്രവർത്തനം സുതാര്യമായി നടക്കണമെന്നും രോഗികളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രി വീണ ജോർജ് ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും ഡോക്ടർ വ്യക്തമാക്കി. 


vachakam
vachakam
vachakam

 

 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam