തിരുവനന്തപുരം: പാചക വാതക സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഹോട്ടലുകൾക്ക് മാർഗനിർദേശവുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ.
സാധ്യമായിടത്ത് വിറകടുപ്പ് ഉപയോഗിക്കണമെന്നും, ഹോട്ടലുകൾ പരസ്പരം സഹകരിച്ച് പൊതുസ്ഥലത്ത് പാചകം ചെയ്യണമെന്നും ഹോട്ടവുകൾക്ക് നിർദേശം നൽകി.
ഹോട്ടലുകളിലെ വിഭവങ്ങൾ കുറച്ച് മെനു പരിഷ്ക്കരിക്കണമെന്നും ഹോട്ടലുകളുടെ പ്രവർത്തന സമയം ക്രമീകരിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
നിർദേശങ്ങൾ ഇങ്ങനെ
*പരമ്പരാഗത പാചക മാർഗമായ വിറക് അടുപ്പ് തുടങ്ങിയ സംവിധാനങ്ങൾ സാധ്യമായിടത്ത് ഉപയോഗപ്പെടുത്തുക
*വൈദ്യുതി പാചക ഉപകരണങ്ങൾ ഉൾപ്പെടെ മറ്റ് ബദൽ മാർഗങ്ങൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുവാൻ ശ്രമിക്കുക
*ഓരോ പ്രദേശത്തേയും ഹോട്ടലുകൾ തമ്മിൽ സഹകരിച്ച് ഒരു പൊതുസ്ഥലത്ത് ഭക്ഷണം പാചകം ചെയ്‌ത് സമീപ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യുന്ന സംവിധാനം ഒരുക്കാനുള്ള സാധ്യതകൾ പരിശോധിക്കുക.
*പരമാവധി വിഭവങ്ങൾ കുറച്ച് മെനു പരിഷ്ക്കരിക്കുക.
*സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പുനക്രമീകരിക്കുക
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
