നാട്ടികയിൽ സസ്‌പെൻസ്: മുകുന്ദനെ കൈവിട്ട് കോൺഗ്രസ്; സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ നീക്കം

MARCH 11, 2026, 11:01 PM

തൃശ്ശൂർ: നാട്ടിക നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിയുന്നു. സി.പി.ഐയിൽ നിന്ന് പുറത്തായ മുൻ എം.എൽ.എ സി.സി. മുകുന്ദനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു.

മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ്. മണ്ഡലത്തിൽ സ്വന്തം സ്ഥാനാർത്ഥിയെ ഇറക്കാനാണ് പാർട്ടി നീക്കം നടത്തുന്നത്. സുനിൽ ലാലൂർ, സി.കെ. വിനോദ് എന്നിവരുടെ പേരുകളാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ സജീവമായി പരിഗണിക്കുന്നത്.

സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് പാർട്ടി നേതൃത്വവുമായി തെറ്റിയ മുകുന്ദനെ സി.പി.ഐ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കിയതിനെ 'പെയ്‌മെന്റ് സീറ്റ്' എന്ന് വിശേഷിപ്പിച്ച മുകുന്ദൻ, താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

vachakam
vachakam
vachakam

മുകുന്ദൻ മത്സരിക്കുന്നത് സി.പി.ഐ വോട്ടുകൾ ഭിന്നിപ്പിക്കാൻ സഹായിക്കുമെന്നും അതിനാൽ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്നതാണ് ഉചിതമെന്നുമാണ് പ്രാദേശിക നേതാക്കളുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് ദേശീയ നേതൃത്വം കൈക്കൊള്ളും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam