ഇല്ലിനോയ്‌സ് മലയാളി അസോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി

MARCH 16, 2025, 2:55 PM

ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവർത്തനോൽഘാടനം പ്രൗഡോജ്വലമായി. ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷൻ (2025/26) വർഷത്തേ പ്രവർത്തനോൽഘാടനം മാർച്ച് 15ന് ഷിക്കാഗോ കെ.സി.എസ് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് പ്രൗഡോജ്വലമായി നടത്തി.

പ്രസിഡന്റ് ജോയി പീറ്റേർസ് ഇണ്ടിക്കുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി വികാരി ഫാ. സിജു മുടക്കോടിൽ ഐ.എം.എയുടെ ഈ വർഷത്തേ പ്രവർത്തനോൽഘാടനം നിർവഹിച്ചു.

പ്രമുഖ സാഹിത്യകാരനും ശാസ്ത്രജ്ഞനും സാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ എതിരൻ കതിരവൻ (ഡോ. ശ്രീധരൻ കർത്താ)മുഖ്യ പ്രഭാഷണം നടത്തി. ഫൊക്കാന എക്‌സികൂട്ടിവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, ഫോമാ റീജിയൺ വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, ഫൊക്കാനാ റീജിയണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ, ലോക കേരള സഭാംഗം റോയി മുളകുന്നം, കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ കോർഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ, ഇല്ലിനോയി മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ ജോർജ് പണിക്കർ, ഡോ. സുനേന മോൻസി ചാക്കോ, മറ്റ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ജിതേഷ് ചുങ്കത്ത്, പീറ്റർ കുളങ്ങര തുടങ്ങിവർ ആശംസകൾ അർപ്പിക്കുകയും സെക്രട്ടറി പ്രജിൽ അലക്‌സാണ്ടർ സ്വാഗതവും എക്‌സിക്കുട്ടിവ് വൈസ് പ്രസിഡന്റ് സ്റ്റീഫൻ ചൊള്ളംമ്പേൽ നന്ദിയും രേഖപ്പെടുത്തി.

vachakam
vachakam
vachakam

ചടങ്ങിന്റെ എം.സി യായി ജോയിന്റ് സെക്രട്ടറി ലിൻസ് ജോസഫും, ആനീസ് സണ്ണിയും സംയുക്തമായി ചേർന്ന് യോഗ നടപടികൾ നിയന്ത്രിക്കുകയും ചെയ്തു. ജോർജ് പണിക്കരുടെ നേതൃത്വത്തിൽ സംഗീത നിശ അരങ്ങേറി. യോഗാവസാനം വിശിഷ്ടമായ വിഭവങ്ങളോടെ അത്താഴ വിരുന്നും ഒരുക്കി.

സ്റ്റീഫൻ ചൊള്ളംമ്പേൽ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam