തിരുവനന്തപുരം: ഗാന ഗന്ധര്‍വന്‍ കെ ജെ യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി ശിവഗിരി മഠം.
'യേശുദാസ് ഗുരുവായൂരപ്പന്റെ ഭക്തനാണ്. ജാതിമത വ്യത്യാസമോ മറ്റു ഭേദ ചിന്തകളോ ഇല്ലാത്ത, മതാതീത ആത്മീയതയും നവോത്ഥാന നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്ന യേശുദാസിന് വേണ്ടി സംസ്ഥാസര്‍ക്കാരും അനുകൂല നിലപാട് സ്വീകരിക്കണം', ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ആചാര പരിഷ്‌കരണം ആവശ്യപ്പെട്ട് ഗുരുവായൂര്‍ ദേവസ്വത്തിന് മുന്നില്‍ അടുത്ത മാസം നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യം ഇതായിരിക്കുമെന്ന് സ്വാമി സച്ചിദാനന്ദ പറയുന്നു.
യേശുദാസിന് വേണ്ടി സംസ്ഥാന സര്‍ക്കാരും അനുകൂല നിലപാട് സ്വീകരിക്കണമെന്ന് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.
ലോക സംഗീതത്തിലെ അപൂര്‍വ്വ പ്രതിഭയായ 85 കാരനായ യേശുദാസിന് ഗുരുവായൂരില്‍ ഇനിയും പ്രവേശനം നല്‍കാതിരുന്നാല്‍ അത് കലാകാരനോടും കാലത്തോടും ചെയ്യുന്ന അനീതിയാകുമെന്നും ധര്‍മ സംഘം ട്രസ്റ്റ് വിലയിരുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്