ലഹരിയുമായി  വ്‌ളോഗര്‍ ഹൈദര്‍ മധൂര്‍  പിടിയില്‍

NOVEMBER 13, 2026, 10:47 PM

കാസര്‍കോട്: ലഹരിയുമായി വ്‌ളോഗര്‍ ഹൈദര്‍ മധൂര്‍  പിടിയില്‍. എംഡിഎംഎയുമായാണ് ഹൈദര്‍ മധൂര്‍ പിടിയിലായത്. വാഹന പരിശോധനക്കിടെ ഇയാളില്‍ നിന്ന് ലഹരി കണ്ടെത്തുകയായിരുന്നു. 3.61 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

കാസര്‍കോട് പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും വിദ്യാനഗര്‍ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.  രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളായി ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഹൈദര്‍ മധൂര്‍.

 വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു ഹൈദര്‍ പിടിയിലാകുന്നത്. മധൂറിലെ ജുമാ മസ്ജിദ് പരിസരത്ത് പൊലീസ് വാഹന പരിശോധന നടത്തിയിരുന്നു.

vachakam
vachakam
vachakam

പരിശോധനയില്‍ ഹൈദറിനെ പിടികൂടുകയും പോക്കറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തുകയായിരുന്നു. സ്വന്തം ആവശ്യത്തിനും വില്‍പ്പനയ്ക്കമായി സൂക്ഷിച്ചതാണ് ലഹരിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam