തനിഷ്‌ക് ജ്വല്ലറി മോഷണം:  അന്വേഷണം 25കാരനിലേക്ക്

NOVEMBER 13, 2026, 10:20 PM

 മധുര:  തനിഷ്‌ക് ജ്വല്ലറിയിൽ മോഷണം നടത്തിയത് ബൈക്ക്-ടാക്സി ഡ്രൈവർ ആയ 25കാരൻ എന്ന് സൂചന. മധുര സ്വദേശി ആയ ഇയാൾ യൂട്യൂബറും ആണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. 

  മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്ക് ഷോറൂമിൽ നിന്ന് 20 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ ആണ് മോഷണം പോയത്. വയറിംഗ് ഉൾപ്പെടെയുള്ള ചില നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന കടയിൽ മുഖംമൂടി ധരിച്ച മോഷ്ടാവ് ലിഫ്റ്റിന്റെ ഭാഗത്തുകൂടി ഷോറൂമിനുള്ളിൽ കടന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

പുലർച്ചെ പ്രതി സ്‌കൂട്ടറിൽ അതിവേഗം സഞ്ചരിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായിട്ടില്ല. പൊലീസ് എത്തിയപ്പോൾ യുവാവ് വീട്ടിൽ ഉണ്ടായിരുന്നില്ല.

vachakam
vachakam
vachakam

മോഷണത്തിന് മുൻപ് മൂന്ന് തവണ ഇയാൾ ജ്വല്ലറിയിൽ എത്തിയെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായി. മൂന്ന് തവണ എത്തിയത് വ്യത്യസ്ത ഷർട്ടുകൾ ധരിച്ചാണെങ്കിലും ഒരേ തൊപ്പി ആണ് മൂന്ന് തവണയും ധരിച്ചതെന്ന് പൊലീസ് കണ്ടെത്തി. നവംബർ 5ന് പുലർച്ചെ ഇയാൾ ജ്വല്ലറിയിൽ എത്തിയത് ട്രയൽ റണ്ണിനാണോ എന്നും പൊലീസ് സംശയിക്കുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam