ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു 

MAY 20, 2026, 11:18 AM

കോഴിക്കോട്:  മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു.  താമരശ്ശേരിയിലാണ് ദാരുണമായ സംഭവം നടന്നത്.

പുതുപ്പാടി മണൽവയൽ വെള്ളംകുന്ന് ആദിവാസി ഉന്നതിയിലെ ഷിജിക്കാണ് വെട്ടേറ്റത്. വാക്കത്തി കൊണ്ടുള്ള വെട്ടിൽ തലയ്ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പ്രതി ബിജുവിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 

 സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ആക്രമണം. ആഴത്തിൽ മുറിവേറ്റ ഷാജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

ആരോഗ്യനില തൃപ്തികരം. ജോലി കഴിഞ്ഞ് വൈകിട്ട് 4 മണിയോടെ വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് ഷിജിയെ ഭർത്താവ് ആക്രമിച്ചത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam