ബീജിംഗ്: ചൈനയിൽ നടന്ന ലോക ഹ്യൂമനോയിഡ് റോബോട്ട് മത്സരത്തിൽ ടിയാൻഗോങ് അൾട്രാ (ബീജിംഗ് ഹ്യൂമനോയിഡ് റോബോട്ട് ഇന്നൊവേഷൻ സെന്റർ വികസിപ്പിച്ച ചൈനീസ് നിർമ്മിത 'ടിയാൻഗോങ് അൾട്രാ' എന്ന റോബോട്ട് 400 മീറ്റർ ഓട്ടം 38.16 സെക്കൻഡിൽ പൂർത്തിയാക്കി മനുഷ്യന്റെ ലോക റെക്കോർഡ് തകർത്തു.
ദക്ഷിണാഫ്രിക്കൻ അത്ലറ്റ് വെയ്ഡ് വാൻ നീക്കെർക്ക് 2016ലെ റിയോ ഒളിമ്പിക്സിൽ സ്ഥാപിച്ച 43.03 സെക്കൻഡ് എന്ന റെക്കോർഡാണ് ഈ റോബോട്ട് മറികടന്നത്.
'ലൈറ്റ്നിങ്' എന്ന റോബോട്ട് ഉസൈൻ ബോൾട്ടിന്റെ 100 മീറ്റർ റെക്കോർഡും (9.58 സെക്കൻഡ്) 9.39 സെക്കൻഡിൽ മറികടന്നു. ഹൈജമ്പിൽ ഒരു റോബോട്ട് 2.88 മീറ്റർ ചാടി മറ്റൊരു റെക്കോർഡും കുറിച്ചു.
റോബോട്ടിക് സാങ്കേതികവിദ്യയിൽ ആഗോളതലത്തിൽ ഒന്നാമതെത്തുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
