മിഡിൽസ്‌ബ്രോയിൽ റോഡപകടം: രണ്ട് പൊലീസുകാർ ഉൾപ്പെടെ ഏഴുപേർ മരിച്ചു

AUGUST 24, 2026, 12:18 AM

ലണ്ടൻ: ബ്രിട്ടനിലെ മിഡിൽസ്‌ബ്രോയിൽ റോഡപകടത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ ഏഴുപേർ ദാരുണമായി മരിച്ചു.

എ66 ഹൈവേയിലൂടെ തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ഫോക്‌സ്‌വാഗൺ പസാത്ത് കാർ പൊലീസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന മൈക്കൽ റോബർട്ട് കാഹിൽ (23), തിയോ റേ (17), കോൾ റോബർട്ട് വർത്തി (16), ജേക്കബ് മടുസിയാക് (23), മകായ് സാഡിംഗ്ടൺ (18) എന്നിവരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരായ മാത്യു ബ്ലേഡ്‌സ് (38), ടോം ക്ലൗഫ് (37) എന്നിവരുമാണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചത്.

vachakam
vachakam
vachakam

പൊലീസ് ഉദ്യോഗസ്ഥരുടെ മരണം ക്ലീവ്‌ലാൻഡ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തെക്കുറിച്ച് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കോൺഡക്റ്റ് (IOPC) സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam