ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റെന്ന കേസിൽ ഭര്‍ത്താവ് അറസ്റ്റില്‍

AUGUST 24, 2026, 1:11 AM

 കൊല്ലം: കിടപ്പ് മുറിയിൽ നിന്നുള്ള ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭർത്താവിന് ബന്ധം ഉണ്ടെന്നാണ് വിവരം. 

 നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നായിരുന്നു ഭർത്താവിനെതിരായ യുവതിയുടെ പരാതി. ചിത്രീകരണം തടഞ്ഞപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും യുവതി ആരോപിച്ചിരുന്നു. കൊട്ടിയം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 

 നാല് വയസ്സുകാരിയായ മകളുടെ മുന്നിൽ ലൈംഗിക വൈകൃത്യം കാട്ടിയെന്നും അമ്മയുടെയും മറ്റു സ്ത്രീകളുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി മൊബൈൽ ഫോണിൽ സൂക്ഷിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. മകൾക്ക് കൗൺസിലിംഗ് നൽകും. ഇതിനിടെ പരാതിക്കാരി ഭർത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹർജി നൽകി.

vachakam
vachakam
vachakam

 മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം കാട്ടിയെന്ന പരാതിയിൽ ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്താത്തതിൽ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം.

ദൃശ്യങ്ങൾ ഉൾപ്പെടെ നൽകിയിട്ടും പൊലീസ് പോക്സോ വകുപ്പ് ചുമത്താൻ തയ്യാറാവുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam