കൊച്ചി: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ ഇഡി ആക്രമണക്കേസ് പ്രതികള്‍ ഓണം ആഘോഷിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ഉന്നത സ്വാധീനങ്ങള്‍ വ്യക്തമാക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നാണ് ഇ ഡിയുടെ വിമര്‍ശനം. സ്റ്റേഷനിലെ റീല്‍സ് കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ കൂടിയാണെന്നും വിമര്‍ശനമുണ്ട്.
അന്വേഷണത്തില്‍ അതൃപ്തിയറിയിച്ച് പൊലീസ് മേധാവിക്ക് കത്തയക്കാനാണ് ഇ ഡിയുടെ തീരുമാനം. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ ഡി അഡീഷണല്‍ ഡയറക്ടര്‍ ഇതുസംബന്ധിച്ച് കത്ത് നല്‍കും.
സംഭവത്തില്‍ പൊലീസുകാര്‍ക്ക് വീഴിചയുണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ആറ് പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍.
സിറ്റി പൊലീസ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആറ് പൊലീസുകാരെയും സ്റ്റേഷന്‍ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
