കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 92 കോടി രൂപ; കണക്കുകൾ പുറത്തുവിട്ട് സിജെപി

AUGUST 24, 2026, 12:21 AM

ദില്ലി: കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 92 കോടി രൂപ. വിവരാവകാശ നിയമപ്രകാരം ലഭിച്ചതെന്ന് അവകാശപ്പെടുന്ന രേഖകൾ ഉദ്ധരിച്ച് സിജെപിയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 

കഴിഞ്ഞ 12 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മന്ത്രിമന്ദിരങ്ങളുടെ പരിപാലനത്തിനായി ചെലവഴിച്ച ആകെ തുക 547.68 കോടി രൂപയാണെന്നും സിജെപി വ്യക്തമാക്കുന്നു.വസതികളിലെ പുതിയ മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടിയാണ് ഈ ഭീമമായ തുക ചെലവഴിച്ചിരിക്കുന്നത്. ഇത് പൊതുപണത്തിന്റെ നഗ്നമായ ദുർവിനിയോഗമാണെന്നാണ് സംഘടനയുടെ പ്രധാന വിമർശനം.

രാജ്യത്ത് സാധാരണക്കാർ തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം വലയുമ്പോൾ നടക്കുന്ന ഈ ധൂർത്ത് അവസാനിപ്പിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു.സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സിജെപി ഒരു ഒപ്പുശേഖരണ കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. 'ആഡംബര ഭവനങ്ങൾ മോടിപിടിപ്പിക്കുന്നത് നിർത്തുക' എന്ന മുദ്രാവാക്യമുയർത്തിയാണ് കാമ്പെയ്‌ൻ പുരോഗമിക്കുന്നത്. പൊതുജനങ്ങളുടെ പണം ഇത്തരത്തിൽ പാഴാക്കുന്നത് അവസാനിപ്പിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam