കാസർകോട്: ഭാര്യയെ കടന്നൽ കൂട്ടം ആക്രമിക്കുന്നത് കണ്ട ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയായ നാരായണൻ നായരാണ് (75) മരിച്ചത്.
ഇന്നലെയാണ് ദാരുണ സംഭവം നടന്നത്.വീട്ടുപറമ്പിൽ നിന്ന് തെങ്ങോല എടുക്കാൻ പോയപ്പോൾ നാരായണൻ നായരുടെ ഭാര്യ രാജാമണിയെ കടന്നലുകൾ കുത്തുകയായിരുന്നു.നിലവിളി കേട്ട് നാരായണൻ നായർ എത്തുമ്പോൾ ഭാര്യ കടന്നൽകുത്തേറ്റ് പിടയുന്നതാണ് കണ്ടത്.
ഇതുകണ്ട നാരായണൻ നായർക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും നാരായണൻ നായരുടെ ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
