മണിയൻപിള്ള രാജുവിൻ്റെ കാർ അപകടം: പൊലീസിനെ വെള്ള പൂശി  റിപ്പോർട്ട് 

FEBRUARY 7, 2026, 7:37 PM

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽ മ്യൂസിയം പൊലീസിനെ വെള്ള പൂശി സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്.

രാജു പൊലീസിനെ വിളിച്ചുവെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അപകടവിവരം അറിഞ്ഞയുടനെ കൺട്രോൾ റൂം വാഹനവും മ്യൂസിയം പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനാണ് ആദ്യം ശ്രമിച്ചത്.   ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്.

vachakam
vachakam
vachakam

 രാത്രി രണ്ട് വട്ടം രാജുവിൻ്റെ വീട്ടിൽ പൊലീസ് എത്തിയതിന് ദൃശ്യങ്ങൾ തെളിവുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഫെബ്രുവരി ആറിന് രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോയി. പിന്നീട് പിന്നേറ്റാണ് സ്റ്റേഷനിൽ ഹാജരായത്. ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam