തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരന് നേരെ തെരുവുനായ ആക്രമണം

FEBRUARY 7, 2026, 6:52 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരന് നേരെയുണ്ടായ തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. വാമനപുരം - കണിച്ചോട് സ്വദേശി കെൽവിനെയാണ് വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ടിരുന്നപ്പോൾ തെരുവുനായ ആക്രമിച്ചത്.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്.മൂക്കിലും വായിലും നെറ്റിയിലും കുട്ടിക്ക് കടിയേറ്റു. ആദ്യം വാമനപുരത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കുട്ടിയെ കൊണ്ടുപോയി.

നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam