തിരുവനന്തപുരം: വെമ്പായം കൊപ്പത്ത് നിയന്ത്രണം തെറ്റിയ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം.വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്.
വെഞ്ഞാറമൂട് കൊപ്പത്ത് വൈകീട്ട് നാലരയ്ക്കായിരുന്നു അപകടം. വെമ്പായം ഭാഗത്തേക്ക് പോയ സ്കൂട്ടറും വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ ബേക്കറി കടയിലേക്ക് ഇടിച്ചു കയറി.അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ ജയചന്ദ്രൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബേക്കറി ഭാഗികമായി തകർന്നിട്ടുണ്ട്.
അപകടത്തിൽ ബസിൽ ഉണ്ടായിരുന്ന നാല് പേർക്ക് നിസ്സാര പരിക്കുകൾ ഉണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.സംഭവസ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
