സഞ്ചാരികളുടെ മാത്രമല്ല കവര്‍ച്ചക്കാരുടെയും പ്രിയ്യപ്പെട്ട ഇടമാണ് പാരിസിലെ ലൂവ്ര് മ്യൂസിയം. ലിയനാര്‍ദോ ഡ ഡാവിഞ്ചിയുടെ മാസ്റ്റര്‍ പീസ് സൃഷ്ടിയായ മോണാലീസ പെയിന്റിങ് മോഷ്ടിച്ചതുള്‍പ്പെടെ വന്‍ കവര്‍ച്ചകളുടെ ചരിത്രമാണ് ഈ മ്യൂസീയത്തിന് പറയാനുള്ളത്.
കഴിഞ്ഞ ദിവസം പെരുകൊള്ളയാണ് ലൂവ്ര് മ്യൂസിയത്തില്‍ നടന്നത്. അതും വെറും ഏഴ് മിനിറ്റിനുള്ളില്‍. ഫ്രാന്‍സിലെ രാജകുടുംബത്തെ ഒരുകാലത്ത് അലങ്കരിച്ചിരുന്ന തിളങ്ങുന്ന നീലക്കല്ലുകള്‍, മരതകങ്ങള്‍, വജ്രങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ അമൂല്യനിധിയാണ് ഈ മ്യൂസിയത്തില്‍ നിന്നും കള്ളന്‍മാര്‍ അടിച്ചെടുത്തുകൊണ്ടു പോയിരിക്കുന്നത്.
വന്‍ സുരക്ഷാ സംവിധാനം ഉണ്ടായിട്ടും പോലും മോഷ്ടാക്കള്‍ അകത്ത് കടന്ന് നാലുമിനിറ്റിനുള്ളില്‍ കളവ് നടത്തിയത് ഏവരേയും ഞെട്ടിച്ചതാണ്. ഇതിന് ഇതുവരെ ഉത്തരം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇത് സര്‍ക്കാരിന്റെയും പൊലീസിന്റെയും പരാജയമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വലിയ കൊള്ള സംഘത്തിലുള്ളവര്‍ എന്ന് മാത്രമാണ് പൊലീസ് നല്‍കുന്ന മറുപടി.
ലൂവ്ര് മ്യൂസിയം
ഞായറാഴ്ച മോഷണം നടന്ന അപ്പോളോ ഗ്യാലറി പണികഴിപ്പിച്ചത് ലൂയി പതിനാലാമനാണ്. ഈ രത്നങ്ങള്‍ മോഷ്ടിക്കപ്പെട്ടത് ഈ ഗ്യാലറിയില്‍ നിന്നാണ്. മ്യൂസിയത്തിന്റെ വെബ്സൈറ്റ് പ്രകാരം സ്വര്‍ണം, വജ്രങ്ങള്‍ എന്നിവയാല്‍ സൃഷ്ടിക്കപ്പെട്ടതാണ് ഈ അമൂല്യ വസ്തു. കവര്‍ച്ചക്കാരെ പിടികൂടുന്നതിനായി 60 ലധികം പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് പറഞ്ഞു.
നാല്‌പേരാണ് ഒരു ട്രക്കില്‍ മ്യൂസിയത്തില്‍ എത്തിയത്. രണ്ട് പേര്‍ മ്യൂസിയത്തിനുള്ളില്‍ കടന്നു. മോഷണത്തിന് ശേഷം ഇവര്‍ രണ്ട് ബൈക്കുകളിലായി രക്ഷപ്പെട്ടു. മോഷണം നടത്തി തിരിച്ചുവരാന്‍ എടുത്ത സമയം എന്നത് വെറും ഏഴ് മിനിറ്റാണ്. ഒരു ഗോവണി ഉപയോഗിച്ചാണ് ഇവര്‍ മ്യൂസിയത്തിനുള്ളിലേക്ക് കടന്നത്. ഇത് സിസിടിവിയില്‍ വ്യക്തമാണ്. മഞ്ഞ ജാക്കറ്റുകള്‍ ധരിച്ച് മുഖം മൂടിയണിഞ്ഞ രണ്ട് പേര്‍ രാവിലെ 9:34 ന് മ്യൂസിയം തുറന്ന് അരമണിക്കൂറിന് ശേഷമാണ് ഗ്യാലറിയില്‍ എത്തിയത്. 9:38 ന് മോഷണം നടത്തി മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുകയും ചെയ്തു.
മോഷ്ടാക്കള്‍ ലൂവ്ര് മ്യൂസിയത്തിന് മുന്നില്‍
വിശ്വ പ്രസിദ്ധമായ ലൂവ്ര് മ്യൂസിയത്തില്‍ നിന്ന് അമൂല്യങ്ങളായ രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങളും കിരീടവും പട്ടാപകല്‍ കവരുകയും അത് ഫ്രഞ്ച് കിരീടാഭരണങ്ങളുടെ ഭാഗമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതോ കഴിയുന്നതോ ആയ രീതിയില്‍ മാറ്റി പെട്ടെന്ന് തന്നെ വില്‍ക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറഞ്ഞു.
'ഈ ആഭരണങ്ങള്‍ ഒരിക്കലും വീണ്ടെടുക്കാനോ വീണ്ടും കാണാനോ സാധ്യത വളരെ കുറവാണ്. ഈ രത്‌നങ്ങള്‍ പൊട്ടിച്ച് വിറ്റഴിച്ചാല്‍, ചരിത്രത്തില്‍ നിന്ന് മാഞ്ഞുപോകുകയും ലോകത്തിന് എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും,' പ്രമുഖ യൂറോപ്യന്‍ വജ്ര ആഭരണ വ്യാപാരിയായ 77 ഡയമണ്ട്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ തോബിയാസ് കോര്‍മിന്‍ഡ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
19ാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ ഈ കിരീടം മ്യൂസിയത്തിന് ലഭിച്ചു. കാണാതായ രണ്ട് കീരീടങ്ങളില്‍ ഡയമണ്ട് ഉള്‍പ്പെട്ടവയാണ്. 1853 ല്‍ നെപ്പോളിയന്‍ മൂന്നാമന്‍ ചക്രവര്‍ത്തി യൂജെനി ചക്രവര്‍ത്തിക്ക് അവരുടെ വിവാഹത്തിന് നല്‍കിയ സ്വര്‍ണപ്പരുന്തുകളുള്ള 200 ലധികം മുത്തുകളും ഏകദേശം 2000 വജ്രങ്ങളുമുണ്ട്. വിലപിടിപ്പുള്ള നീലക്കല്ലുകളും വജ്രവും ചേര്‍ന്ന തലപ്പാവും കൂടാതെ മാലയും ഒറ്റ കമ്മലും ഉള്‍പ്പെടെയുണ്ട്. ഇതുവരെ മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല.
മോഷണത്തെ തുടര്‍ന്ന് ലൂവ്ര് മ്യൂസിയം അടച്ചിട്ടു. അപ്പോളോ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന വസ്തുക്കളാണ് കള്ളന്മാര്‍ കൊണ്ടുപോയതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനെസ് പറഞ്ഞു. റീജന്റ്, സാന്‍സി, ഹൊര്‍ടെന്‍ഷ്യ എന്നീ പേരുകളിലുള്ള മൂന്ന് വൈരക്കല്ലുകളാണ് കിരീടം കൂടാതെ ഇവിടുള്ളത്. പാരീസ് പൊലീസ് ആസ്ഥാനത്തിന് 800 മീറ്റര്‍മാത്രം അകലെയാണ് ലൂവ്ര് മ്യൂസിയം.
മ്യൂസിയത്തിനുള്ളിലെത്തിയ മോഷ്ടാക്കള്‍
1810ല്‍ നെപ്പോളിയന്‍ ബോണപാര്‍ട്ടെ തന്റെ രണ്ടാം ഭാര്യയായ ഓസ്ട്രിയയിലെ മേരി-ലൂയിസിന് നല്‍കിയ വിവാഹ സമ്മാനമായ ഡസന്‍ കണക്കിന് മരതകങ്ങളും 1,000-ത്തിലധികം വജ്രങ്ങളും അടങ്ങിയ ഒരു മാലയും മോഷ്ടിക്കപ്പെട്ടു. ഇതോടൊപ്പം കമ്മലുകളും മോഷ്ടിക്കപ്പെട്ടു. വജ്രം പതിച്ച യൂജെനി ചക്രവര്‍ത്തി ധരിച്ചിരുന്ന ഒരു റെലിക്വറി ബ്രൂച്ചും ഒരു വലിയ ബോഡിസ് വില്ലും മോഷ്ടാക്കള്‍ എടുത്തു. റീജന്റ്, സാന്‍സി, ഹൊര്‍ടെന്‍ഷ്യ എന്നീ പേരുകളിലുള്ള മൂന്ന് വൈരക്കല്ലുകളാണ് കിരീടം കൂടാതെ ഇവിടുള്ളത്. കൊള്ളയടിക്കുന്നതിന് മുന്‍പ് 23 അമൂല്യ വസ്തുക്കള്‍ കിരീടത്തില്‍ ഉണ്ടായിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ വജ്രമാണത്.
മോഷ്ടിക്കപ്പെട്ട ഓരോന്നും അത്രയും വിലപിടിപ്പുള്ളവയാണ്. ഒരു മരതകമാലയും കമ്മലുകളും, രണ്ട് കീരീടങ്ങള്‍, നീലകല്ലുപതിച്ച മാല. ഒരു കമ്മല്‍ എന്നിവയൊക്കെയാണ്. മോഷ്ടിക്കുന്നതിനിടെ 19 ാം നൂറ്റാണ്ടില്‍ ഒരു രത്ന കിരീടം മോഷ്ടാക്കളുടെ കയ്യില്‍ നിന്ന് താഴെ വീണിരുന്നു. നെപ്പോളിയന്റെ മൂന്നാമത്തെ ഭാര്യയായിരുന്ന യുജീന്‍ അണിഞ്ഞിരുന്ന കിരിടമായിരുന്നു അത്.
സ്വര്‍ണത്തില്‍ കൊത്തിയ പരുന്തുരൂപങ്ങളുള്ള ഈ കിരീടത്തില്‍ 1354 വജ്രങ്ങളും 56 മരതകക്കല്ലുകളുമാണ് അതില്‍ പതിച്ചിട്ടുള്ളത്. കിരീടത്തിന് ഇപ്പോള്‍ കേടുപാടുണ്ട്. ഇവയ്ക്ക് അത്രയേറെ മൂല്യമുള്ള നിധികളായതുകൊണ്ട് തന്നെയാണ് 1887 ല്‍ ആ രാജകീയ ആഭരണങ്ങളൊക്ക ലേലത്തില്‍ നിന്ന് സംരക്ഷിച്ചത്.
മോഷ്ടിച്ച ആഭരണങ്ങള്‍ക്ക് ഏകദേശം 102 മില്യണ്‍ ഡോളര്‍ (88 മില്യണ്‍ യൂറോ അല്ലെങ്കില്‍ 895 കോടി രൂപ) വിലവരുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പാരീസ് പ്രോസിക്യൂട്ടര്‍ ലോര്‍ ബെക്കുവാവ് ചൊവാഴ്ച പറഞ്ഞു. അടുത്തിടെ മോഷ്ടിക്കപ്പെട്ട അമൂല്യവസ്തുക്കള്‍ കണ്ടെടുക്കാനായി ഏകദേശം 100 അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍ത്തിയിട്ടുണ്ട്.
പാരിസിലെ ലൂവ്ര് മ്യൂസിയം
1911 ല്‍ സാക്ഷാല്‍ മോണാലീസയുടെ പെയിന്റിങ് മോഷണം പോയിരുന്നു. ലൂവ്രിലെ ജീവനക്കാരനായ വിചെന്‍സോ പെറൂജിയായിരുന്നു ആ മോഷ്ടാവ്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇവ കണ്ടുകിട്ടയത്. പിന്നീടങ്ങോട്ട് വലിയ സുരക്ഷാവലയത്തിലാണ് ഈ പെയിന്റിങ് സൂക്ഷിക്കുന്നത്. എന്നാല്‍ 2024 ല്‍ ആക്ടിവിസ്റ്റുകള്‍ മോണാലീസ പെയിന്റിങ്ങിന് നേരെ ഒരു കാന്‍ സൂപ്പ് എറിഞ്ഞു. പിന്നീട് ലൂവ്ര് മ്യൂസിയത്തിനുള്ളിലെ സ്ഥിതി മോശമാണെന്ന് ഡയറക്ടര്‍ ആശങ്കയുയര്‍ത്തിയതോടെ അത് പുതുക്കിപ്പണിയുമെന്ന് ഇമ്മാനുവല്‍ മക്രോണ്‍ ജനുവരിയില്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്