വിവാഹവേളയിലെ സ്വർണവും പണവും വധുവിന്റെ സ്വന്തമെന്ന് ഹൈക്കോടതി 

APRIL 29, 2025, 8:28 PM

കൊച്ചി : വിവാഹവേളയിൽ സ്ത്രീധനമെന്ന പേരിൽ ലഭിക്കുന്ന സ്വർണ്ണത്തിലും പണത്തിലുമാണ് പലരുടെയും കണ്ണ്! എന്നാൽ ഈ സ്വർണ്ണവും പണവും സംബന്ധിച്ച് സുപ്രധാന വിധി പറഞ്ഞിരിക്കുകയാണ് കേരള ഹൈക്കോടതി. 

ബന്ധം വേർപിരിഞ്ഞതിനെത്തുടർന്നു സ്വർണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ടെങ്കിലും എറണാകുളം കുടുംബക്കോടതി നിരസിച്ച സാഹചര്യത്തിലാണു കളമശേരി സ്വദേശി രശ്മി ഹൈക്കോടതിയിലെത്തിയിരുന്നു. ഈ കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.  

 വിവാഹവേളയിൽ വധുവിനു കിട്ടുന്ന സ്വർണവും പണവും വധുവിന്റെ മാത്രം സ്വത്താണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. 

vachakam
vachakam
vachakam

 വധുവിനു കിട്ടിയ സാധനങ്ങൾക്കു ലിസ്റ്റോ രേഖയോ ഇല്ലാത്തതിനാൽ നീതി നിഷേധിക്കപ്പെടുന്നുണ്ടെന്നും, ഗാർഹിക പീഡന, സ്ത്രീധന പീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തിൽ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കോടതികൾ നീതി നടപ്പാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

വിധിന്യായത്തിൽ പറയുന്നത് ഇങ്ങനെ 

 സുരക്ഷയെക്കരുതി സ്വർണവും പണവും ഭർത്താവും ഭർതൃവീട്ടുകാരും സൂക്ഷിക്കുന്ന രീതിയുണ്ട്. ഇതോടെ, സ്വന്തം ആഭരണങ്ങളിൽ തൊടാനുള്ള അവകാശം പോലും സ്ത്രീക്കു നിഷേധിക്കപ്പെടുന്നു. നിലവിലെ സാമൂഹിക, കുടുംബ സാഹചര്യങ്ങളിൽ പെൺകുട്ടികൾക്കു തെളിവു ഹാജരാക്കാൻ കഴിയാറില്ല. അതിനാൽ ക്രിമിനൽ കേസിലെന്ന പോലെ കർശനമായ തെളിവ് ആവശ്യപ്പെടരുത്. നീതി എന്നതു കർശന നടപടിക്രമങ്ങൾക്ക് അപ്പുറം സത്യത്തെയും അതിന്റെ യഥാർഥ പശ്ചാത്തലത്തെയും അംഗീകരിക്കുന്നതാണ്’  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam