‘ഹൃദയഭേദകം, വാക്കുകൾക്ക് അതീതമായ ദുരന്തം’; വിമാനാപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

JUNE 12, 2025, 8:47 AM

ന്യൂഡൽഹി: വാക്കുകൾക്ക് അതീതമായ ദുരന്തമാണ് അഹ്മദാബാദിൽ വിമാനം തകർന്നുണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

"അഹമ്മദാബാദിലെ ദുരന്തം ഞങ്ങളെ ഞെട്ടിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു. വാക്കുകൾക്കപ്പുറം ഹൃദയഭേദകമാണ്. ഈ ദുഃഖകരമായ മണിക്കൂറിൽ, എന്റെ ചിന്തകൾ അതിൽ ബാധിച്ച എല്ലാവരോടൊപ്പമുണ്ട്. ദുരിതബാധിതരെ സഹായിക്കാൻ പ്രവർത്തിക്കുന്ന മന്ത്രിമാരുമായും അധികാരികളുമായും ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്," പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ എഴുതി.

അപകടത്തെത്തുടർന്ന് പ്രധാനമന്ത്രി മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും സിവിൽ ഏവിയേഷൻ മന്ത്രി രാംമോഹൻ നായിഡുവുമായും സംസാരിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തില്‍, അഹ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

vachakam
vachakam
vachakam

വിമാനത്താവളം പ്രവര്‍ത്തനം നിർത്തിയെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ വിമാനങ്ങളും സര്‍വിസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ വ്യക്തമാക്കി.

വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 53 യു.കെ പൗരന്മാരും ഒരു കനേഡിയൻ പൗരനും ഏഴ് പോർചുഗീസുകാരും ഉൾപ്പെടെ 61 വിദേശ പൗരന്മാരാണ് ഉണ്ടായിരുന്നത്. 11 വർഷം പഴക്കമുള്ളതാണ് അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam