ഹാർവഡ് സർവകലാശാലയ്ക്ക് 2.3 ബില്യൺ ഡോളറിന്റെ ഫെഡറൽ സഹായം നിർത്തിവച്ചു

APRIL 17, 2025, 2:55 AM

വാഷിംഗ്ടൺ ഡി.സി : സ്റ്റൂഡന്റ് ഗ്രൂപ്പുകളുടെ അധികാരം കുറയക്കണം, അമേരിക്കൻ മൂല്യങ്ങൾ പാലിക്കാത്ത വിദ്യാർത്ഥികളെ കുറിച്ച് സർക്കാരിൽ റിപ്പോർട്ട് ചെയ്യണം, DEI ( Diverstiy, diverstiy, equtiy, and inclusion) പരിപാടികൾ റദ്ദാക്കണം തുടങ്ങിയ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ നിരസിച്ച ലോകത്തിലെ തന്നെ ഏറ്റവും മികച്ച സർവകലാശാലകളിൽ ഒന്നായ ഹാർവഡ് സർവകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യൺ ഡോളറിന്റെ ഫെഡറൽ സഹായം യുഎസ് വിദ്യാഭ്യാസ വകുപ്പ് നിർത്തിവച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ ആന്റിസെമിറ്റിസം ടാസ്‌ക് ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 2.2 ബില്യൺ ഡോളർ ഗ്രാന്റുകളും 60 മില്യൺ ഡോളറിന്റെ ഫെഡറൽ കരാറുകളും റദ്ദാക്കി. പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ജൂതവിരുദ്ധ ആരോപണങ്ങളുടെ പേരിൽ സ്ഥാപനത്തെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ പാലിക്കില്ലെന്ന് ഹാർവാർഡ് സർവകലാശാല തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

നിബന്ധനകളുടെ പട്ടിക സർവകലാശാല അംഗീകരിച്ചില്ലെങ്കിൽ 9 ബില്യൺ ഡോളർ വരെ സർക്കാർ ധനസഹായം തടഞ്ഞുവയ്ക്കുമെന്ന് ഭരണകൂടം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ആദ്യ നടപടിയായി 2.4 ബില്യൺ ഡോളർ സഹായം നിർത്തലാക്കുകയായിരുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ വെള്ളിയാഴ്ച, ട്രംപ് ഭരണകൂടം ഹാർവർഡിന് അയച്ച ഔദ്യോഗിക മെയിലിൽ വിപുലമായ മാറ്റങ്ങൾ ആവശ്യപ്പെട്ടിരുന്നു. സർവകലാശാല ഭരണതലത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം, നിയമനങ്ങൾ എങ്ങനെ നടത്തണം, വിദ്യാർത്ഥി പ്രവേശനം എങ്ങനെ നടത്തണം തുടങ്ങിയവ സംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam