2026 ജൂലൈ 25നും 26നും വാട്ടർലൂ പാർക്കിൽ നടന്ന ദക്ഷിണേഷ്യൻ ഫാമിലി സ്പോർട്സ് ഡേ 2026 വാട്ടർലൂ മേഖലയിലെ വിവിധ സാമുദായിക സംഘടനകളെ സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും, കായികതാൽപര്യത്തിന്റെയും മഹോത്സവത്തിൽ ഒരുമിപ്പിച്ചു.
ഗ്രാന്റ് റിവർ മലയാളീ അസോസിയേഷന്റെ (GRMA) നേതൃത്വത്തിൽ, തമിഴ് കൾച്ചറൽ അസോസിയേഷൻ (TCA), ഗോൾഡൻ ട്രയാംഗിൾ മറാത്തി മണ്ഡൽ (GTMM), ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ (ICA), KWC തെലുങ്ക് അസോസിയേഷൻ, ബംഗാളി സ്പോർട്സ് ഗ്രൂപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഈ കായികമേള സംഘടിപ്പിച്ചത്.
ഈ വർഷത്തെ പരിപാടിക്ക് പ്രസിഡന്റ് റയീസ് നിഷാദിന്റെ നേതൃത്വത്തിൽ GRMA നേതൃത്വം നൽകി. ബോർഡ് ചെയർമാൻ ബാലു മേനോന്റെ മാർഗ്ഗനിർദ്ദേശത്തിലും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡയസ് ജെയിംസ് ജോസ്, അനൂപ് നായർ, ഡെന്നിസ് ജോസഫ് എന്നിവരുടെ പിന്തുണയിലും, മറ്റ് GRMA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബോർഡ് അംഗങ്ങൾ, വൊളന്റിയർമാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയും ദക്ഷിണേഷ്യൻ ഫാമിലി സ്പോർട്സ് ഡേ 2026 വലിയ വിജയമാക്കി മാറ്റി.
മികച്ച പ്രകടനം കാഴ്ചവെച്ച GRMAക്ക് ഇത്തവണ വിവിധ മത്സരങ്ങളിൽ കിരീടം നേടാൻ സാധിച്ചു.
ചാമ്പ്യൻസ് - മുതിർന്നവരുടെ വോളിബോൾ
ചാമ്പ്യൻസ് - ലേഡീസ് ത്രോബോൾ
ചാമ്പ്യൻസ് - കുട്ടികളുടെ സോക്കർ
റണ്ണേഴ്സ്അപ്പ് - കുട്ടികളുടെ സോക്കർ (GRMA-യുടെ രണ്ടാമത്തെ ടീം)
റണ്ണേഴ്സ്അപ്പ് - യൂത്ത് വോളിബോൾ
ക്രിക്കറ്റ് GRMA ബ്രൗൺ ടീം - സെമിഫൈനലിസ്റ്റുകൾ
ദക്ഷിണേഷ്യൻ ഫാമിലി സ്പോർട്സ് ഡേ 2026 മറക്കാനാവാത്ത വിജയമാക്കി മാറ്റിയ എല്ലാ കളിക്കാർക്കും പരിശീലകർക്കും വൊളന്റിയർമാർക്കും സ്പോൺസർമാർക്കും പങ്കാളി സംഘടനകൾക്കും ഏഞങഅ അഭിനന്ദനങ്ങൾ അറിയിച്ചു.
അടുത്ത വർഷം കൂടുതൽ സംഘടനകളെ ഈ മേളയിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
