ദില്ലി: രാഹുൽ ഗാന്ധിയെ 'പപ്പു' എന്ന് ആക്ഷേപിക്കുന്ന പോസ്റ്ററുമായി ആം ആദ്മി പാർട്ടി. ഭഗവന്ത്മന്നെ രാഹുൽ ഗാന്ധി മദ്യപാനി എന്ന് വിളിച്ചതിന് പിന്നാലെയാണ് 'പപ്പു' പോസ്റ്റർ.
ഇന്ത്യ സഖ്യത്തിലുള്ള ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം ഉലയുന്ന തരത്തിലുള്ള വ്യക്തിപരമായ അധിക്ഷേപമാണ് നടക്കുന്നത്.
രാഹുൽ ഗാന്ധി ഇടയ്ക്ക് തായ്‍ലൻഡിൽ പോകുന്നത് എന്തിനാണെന്ന് ആം ആദ്മി പാർട്ടി ചോദിക്കുന്നു. പഞ്ചാബിൽ അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്.
നവംബർ നാലിന് സംഗ്രൂരിൽ നടന്ന കോൺഗ്രസിൻറെ ഇൻസാഫ് റാലിയിൽ വച്ചാണ് രാഹുൽ ഗാന്ധി എഎപിക്കും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനുമെതിരെ ആരോപണം അഴിച്ചുവിട്ടത്. പാർലമെൻറിൽ ഇരിക്കുമ്പോൾ രാവിലെ 11 മണിക്ക് തന്നെ ഭഗവന്ത് മന്നിൽ നിന്ന് മദ്യത്തിന്റെ മണം വരാറുണ്ടായിരുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
