കുപ്രസിദ്ധ ​ഗുണ്ട മരട് അനീഷ് അറസ്റ്റിൽ

AUGUST 20, 2026, 10:06 AM

കൊച്ചി: കുപ്രസിദ്ധ ​ഗുണ്ട മരട് അനീഷിനെ അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് അനീഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഒരുവർഷത്തേക്കാണ് അനീഷിനെതിരേ കാപ്പ ചുമത്തിയിരിക്കുന്നത്. തുടർന്ന് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.

കേരളത്തിലും തമിഴ്നാട്ടിലുമായി 50-ഓളം കേസുകളിൽ പ്രതിയാണ് മരട് അനീഷ്. കഴിഞ്ഞമാസം ഒരു സ്പായിലെത്തി ഭീഷണിപ്പെടുത്തിയതിനും അനീഷിനെതിരേ പൊലീസ് കേസെടുത്തിരുന്നു.

ഈ കേസിൽ ഉൾപ്പെട്ടതോടെ മൈസൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. ഇതിനിടെയാണ് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മറ്റൊരു കേസുമായി ബന്ധപ്പെട്ട് അനീഷിനെ വിളിച്ചുവരുത്തിയത്. ഈ സമയത്താണ് മരട് പൊലീസ് നെടുമ്പാശ്ശേരി സ്റ്റേഷനിലെത്തി അനീഷിനെ അറസ്റ്റ് ചെയ്തത്. 

vachakam
vachakam
vachakam

2023-ലും മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. 2023-ൽ കൊച്ചിയിലെ ആശുപത്രി വളഞ്ഞ് പിടികൂടിയതിന് പിന്നാലെയാണ് അനീഷിനെതിരേ കാപ്പ ചുമത്തി ജയിലിലടച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam