കോഴിക്കോട്: ബിജെപിയിൽ ചേർന്നതോടെ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് സംവിധായകൻ രാമസിംഹൻ.
'പീപ്പിൾ വോയ്‌സ് കേരള' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാമസിംഹന്റെ തുറന്നുപറച്ചിൽ.
ബിജെപിയിൽ ചേരുന്നതിന് മുമ്പ് തനിക്ക് സ്വന്തമായി സ്റ്റുഡിയോയും പ്രതിവർഷം 10 മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ള ജോലികളും ഉണ്ടായിരുന്നു . എന്നാൽ ബിജെപിയിലേക്ക് വന്നതിന് ശേഷം പണിയില്ലാതാവുകയും ഉപകരണങ്ങൾ തുരുമ്പെടുക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ രാമസിംഹൻ എന്ന ഹൈന്ദവ നാമം സ്വീകരിച്ച വ്യക്തിയേക്കാൾ പ്രാധാന്യം ഇപ്പോഴും അബ്ദുല്ലള്ളക്കുട്ടിയെ പോലുള്ള മുസ്‌ലിം പശ്ചാത്തലമുള്ള നേതാക്കൾക്കാണ് നൽകുന്നത്. ബിജെപിയിലേക്ക് മുസ്‌ലിം വോട്ടുകൾ വരുമെന്ന ചിന്ത തികച്ചും വിഡ്ഢിത്തമാണെന്നും കൂടെ നിർത്തേണ്ടത് ഹൈന്ദവ സമൂഹത്തെയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള ബിജെപി നേതാക്കൾ പമ്പര വിഡ്ഢികളാണെന്നും, പുതിയ ആളുകൾ പാർട്ടിയിലേക്ക് വരുമ്പോൾ ആദ്യ ദിവസങ്ങളിൽ ഷാൾ അണിയിക്കാനും ഫോട്ടോ എടുക്കാനും മാത്രമാണ് അവർ മുൻപന്തിയിൽ ഉണ്ടാകുന്നതെന്നും പിന്നീട് ആരും അന്വേഷിക്കാറില്ലെന്നും രാമസിംഹൻ പറഞ്ഞു.
കേന്ദ്ര ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും പ്രവർത്തനങ്ങളെ ഇപ്പോഴും ബഹുമാനിക്കുന്നു. എന്നാൽ കേരള ബിജെപിയിലേക്ക് വന്നതിൽ വളരെയധികം ദുഃഖമുണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
