കൊച്ചി: പേര് മാറ്റാൻ ഒരുങ്ങി കൊച്ചി മെട്രോ. 'കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് പേര് മാറ്റണമെന്നാണ് കെഎംആർഎല്ലിൻ്റെ ശുപാർശ.കെഎംആർഎൽ എം ഡി ലോക്നാഥ് ബഹ്റയാണ് ഇത് സംബന്ധിച്ച ശുപാർശ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.
കൊച്ചിക്ക് പുറമേ സംസ്ഥാനമൊട്ടാകെ നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ലക്ഷ്യമിട്ടാണ് കെഎംആർഎൽ പേര് മാറ്റത്തിനായി സർക്കാരിന് ശുപാർശ നൽകിയിരിക്കുന്നത്. കോഴിക്കോട് തിരുവനന്തപുരം മെട്രോ പദ്ധതികളുടെ ചുമതലയും കെഎംആർഎല്ലിനാണ്.
സംസ്ഥാന സർക്കാറിന്റെ അനുമതി ലഭിച്ചാൽ മറ്റു നടപടികളിലേക്ക് കടക്കും. ഡയറക്ടർ ബോർഡ്, ഓഹരി ഉടമകൾ, കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സർക്കാർ എന്നിവയുടെ അംഗീകാരങ്ങൾ ലഭിച്ചാൽ അന്തിമ പേര് മാറ്റം നടപ്പിലാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
