സാൻഫ്രാൻസിസ്‌കോ: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി കാലിഫോർണിയ സാൻഫ്രാൻസിസ്‌കോ ദേവാലയത്തിൽ പെസഹ പെരുന്നാൾ ആഘോഷിച്ചു.
ബുധനാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്‌കാരത്തോടു കൂടി നടന്ന പെസഹയുടെ ശുശ്രൂഷകൾക്കും വിശുദ്ധ കുർബ്ബാനക്കും തുടർന്ന് വ്യാഴാഴ്ച വൈകിട്ട് നടന്ന കാൽകഴുകൽ ശുശ്രൂഷക്കും അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്ത യൽദോ മോർ തീത്തോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു.
വിനയത്തിന്റെയും താഴ്മയുടെയും മാതൃക നൽകിക്കൊണ്ട് വ്യാഴാഴ്ച നടന്ന കാൽകുഴുകൽ ശുശ്രൂഷയിൽ തിരുമേനി ഭക്തിയുടെ നിറവിൽ മൂന്ന് വൈദീകരുടേയും ഒൻപത് ശെമ്മാശന്മാരുടേയും കാലുകൾ കഴുകി.
കുരിശുമരണം വരിക്കുന്നതിനു മുൻപ് യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാലുകൾ കഴുകി അവർക്കൊപ്പം അത്താഴം കഴിച്ചതിന്റെയും കുർബ്ബാന സ്ഥാപിച്ചതിന്റെയും ഓർമ്മ പുതുക്കൽ കൂടിയാണ് പെസഹ.
കാൽകഴുകൽ ശുശ്രൂഷക്ക് പള്ളി വികാരി റവ. ഫാദർ കുര്യാക്കോസ് പുതുപ്പാടി അഭിവന്ദ്യ തിരുമേനിയേയും വന്ദ്യ വൈദീകരേയും ശെമ്മാശന്മാരേയും ഭക്തവിശ്വാസികളേയും സ്വാഗതം ചെയ്തതിനേ തുടർന്ന് പ്രധാന സന്ദേശം നൽകി
വർഗീസ് പാലമലയിൽ, അമേരിക്കൻ അതിഭദ്രാസന പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്ക-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു, എങ്കിലും പ്രധാന തർക്കങ്ങളിൽ തീരുമാനമാകാത്തത് ആശങ്കയാകുന്നു
ആയുധം നൽകിയാൽ പണികിട്ടും; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം നികുതി
ലോകം ഉറ്റുനോക്കിയ ചുവടുമാറ്റം; ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
ലോകം ഉറ്റുനോക്കിയ ചുവടുമാറ്റം; ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്