ഫോമാ കൺവെൻഷൻ 2026: ടീം പ്രോമിസിന്റെ വിജ്ഞാനപ്രദമായ 'Convention Informative Session' ഇന്ന് (ജൂലൈ 28 ചൊവ്വ)

JULY 28, 2026, 9:03 AM

ഹൂസ്റ്റൺ: ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കും കുടുംബാംഗങ്ങൾക്കും ആവശ്യമായ വിവരങ്ങൾ ഒരൊറ്റ വേദിയിൽ ലഭ്യമാക്കുന്നതിനായി ടീം പ്രോമിസ് 'FOMAA Convention Informative Session' എന്ന പ്രത്യേക ഓൺലൈൻ വിവരസമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 28 (ചൊവ്വ) രാത്രി 8.30ന് (EST) സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി നടക്കുക.

കൺവെൻഷനിൽ പങ്കെടുക്കുന്നവർ മികച്ച തയ്യാറെടുപ്പോടെ എത്തിച്ചേരാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വിശ്വസനീയ സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ച് സമാഹരിച്ച വിവരങ്ങളാണ് ഈ സെഷനിലൂടെ അവതരിപ്പിക്കുന്നത്. യാത്ര, താമസം, പരിപാടികൾ, തിരഞ്ഞെടുപ്പ്, ഭക്ഷണ സൗകര്യങ്ങൾ, വസ്ത്രധാരണരീതി, കാലാവസ്ഥ, ഗതാഗതം തുടങ്ങി കൺവെൻഷനുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ പങ്കെടുക്കുന്നവർക്ക് പ്രായോഗികമായ മാർഗനിർദേശങ്ങൾ ലഭ്യമാക്കും. സെഷനിൽ പങ്കെടുക്കുന്നവർക്ക് സംശയങ്ങൾ ഉന്നയിക്കാനും അവയ്ക്ക് മറുപടി ലഭിക്കാനും അവസരമുണ്ടാകും.

സെഷനിൽ അവതരിപ്പിക്കുന്ന പ്രധാന വിഷയങ്ങളിൽ What to Expect, Transportation, Programs, Election Information, Dress Code, Food, Sightseeing, Weather, Driving & Parking എന്നിവ ഉൾപ്പെടുന്നു. ഇതുകൂടാതെ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് സഹായകരമായ മറ്റ് വിവരങ്ങളും പങ്കുവെക്കും.

vachakam
vachakam
vachakam

ഈ പരിപാടി ഫോമായുടെ ഔദ്യോഗിക സെഷനല്ലെന്നും, കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ഉപകാരപ്രദമാകുന്ന വിവരങ്ങൾ വിവിധ സ്രോതസ്സുകളിൽ നിന്ന് ശേഖരിച്ച് സമാഹരിച്ച് പങ്കുവെക്കുന്ന ടീം പ്രോമിസിന്റെ സേവന സംരംഭമാണെന്നും സംഘാടകർ വ്യക്തമാക്കി.

പരിപാടി വിവരങ്ങൾ:

  • തിയതി: ജൂലൈ 28, 2026 (ചൊവ്വ)
  • സമയം: രാത്രി 8.30 EST, 7.30 CST, 5.30 PST
  • Zoom Meeting ID: 833 2389 2298
  • Passcode: 28

'Get Informed. Get Connected. Get Ready!' എന്ന സന്ദേശവുമായി ഫോമായുടെ 2026 ദേശീയ കൺവെൻഷനിൽ പങ്കെടുക്കുന്ന എല്ലാ പ്രതിനിധികളെയും കുടുംബാംഗങ്ങളെയും ഈ സെഷനിലേക്ക് ടീം പ്രോമിസ് സ്‌നേഹപൂർവം സ്വാഗതം ചെയ്യുന്നു.

vachakam
vachakam
vachakam

ശ്രീകുമാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam