തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതില്‍ ഭരണാനുകൂല സംഘടനാ നേതാക്കളായ പി ഹണി, അജിത് എന്നിവരെ സസ്‌പെന്റ് ചെയ്യാൻ ശുപാർശ.
ഫ്‌ളക്‌സ് സ്ഥാപിച്ചതില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പൊലീസ് റിപ്പോര്‍ട്ടും ഭരണാനുകൂല സംഘടനാ നേതാക്കള്‍ക്ക് എതിരാണ്.
പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്.
ബോര്‍ഡ് സ്ഥാപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറി പൊതുഭരണ സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. നടപടി എടുത്ത ശേഷം ഹൈക്കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചു.
സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഓഫീസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് സ്ഥാപിച്ചതില്‍ 5,600 രൂപയാണ് സംഘടന നഗരസഭയ്ക്ക് പിഴയായി നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്