കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. 16കാരനായ അദ്വൈത് ആണ് മരിച്ചത്.
വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ വെച്ച് കൂട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്വൈതിനെ രക്ഷിക്കാനായില്ല. സ്റ്റീൽ പാത്രത്തിന് അകത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത്.
സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. കക്ഷത്തിൽ തുളച്ചു കയറുകയായിരുന്നു. യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചത്.
പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ് അദ്വൈത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എച്ച്-1ബി വിസക്കാർക്ക് ജെഡി വാൻസിന്റെ കർശന മുന്നറിയിപ്പ്; അമേരിക്കൻ താൽപ്പര്യങ്ങൾക്കായി പുതിയ നയം
കടലിൽ വീണ്ടും തീപ്പൊരി; 2,222 കോടി വിലയുള്ള അമേരിക്കൻ ചാര ഡ്രോൺ തകർന്നു,
മോഹൻവീണ സംഗീതജ്ഞൻ പോളി വർഗീസിന് ന്യൂയോർക്കിൽ സ്വീകരണം നൽകി
അമേരിക്കൻ സൈനിക താവളങ്ങളെ തകർക്കാൻ ചൈനീസ് ചാരക്കണ്ണുകൾ; ഇറാൻ നടത്തിയ ഞെട്ടിക്കുന്ന നീക്കം