വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ മെയ് 1 മുതൽ 3 വരെ

APRIL 28, 2026, 12:09 AM

ഡാളസ്: ഇർവിങ് സെന്റ് ജോർജ് മലങ്കര ഓർത്തഡോക്‌സ് ഇടവകയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ് 1, വെള്ളി മുതൽ മെയ് 3, ഞായർ  ദിവസങ്ങളിൽ  നടത്തപ്പെടും.

വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ നോർത്ത് ടെക്‌സാസിലുള്ള ഏക ദേവാലയമായ ഇവിടെ നടക്കുന്ന പെരുന്നാൾ  വളരെ പ്രസിദ്ധവും നാനാ മതസ്ഥരായ അനേകം വിശ്വാസികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയവുമാണ്.

ഏപ്രിൽ  26, ഞായറാഴ്ച രാവിലെ 9:15നു പ്രഭാത നമസ്‌കാരവും വി. കുർബാനക്കും ശേഷം 11:45 യോടുകൂടി വെരി റവ. രാജു ദാനിയേൽ കോർ എപ്പിസ്‌കോപ്പയുടെ ആഭിമുഖ്യത്തിൽ കൊടിയേറ്റത്തോടെ കൂടി പെരുന്നാളിന് തുടക്കം കുറിച്ചു.

vachakam
vachakam
vachakam


പെരുന്നാളിനോടനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'സൊഹദോ കാദീശോ' (വിശുദ്ധ രക്തസാക്ഷി) എന്ന ആൽബത്തിന്റെ ടീസർ പ്രകാശനം ചടങ്ങിൽ വച്ച് ഇടവക വികാരി നിർവഹിച്ചു.

റവ. ഫാദർ തോമസ് മാത്യു രചനയും ജോജോ ജോർജ് സംവിധാനവും നിർവഹിച്ച ഈ ആൽബം ആലപിച്ചിരിക്കുന്നത് ഇടവക ഗായകസംഘമാണ്. പെരുന്നാൾ ദിവസം ആൽബം പൂർണ്ണരൂപത്തിൽ പ്രകാശനം ചെയ്യും.

vachakam
vachakam
vachakam

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 'കാർട്ടർ ബ്ലഡ് കെയറുമായി' സഹകരിച്ച് രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. കേരളീയ തനിമയിൽ നടത്തിയ കൊടിമര ഘോഷയാത്ര പ്രവാസി മലയാളികൾക്കും വിശ്വാസികൾക്കും നൊസ്റ്റാൾജിക് ആയ ഒരു വേറിട്ട അനുഭവമായി മാറി.


ഈ കൊല്ലം പെരുന്നാളിനു മുഖ്യ അഥിതി ആയി എത്തുന്നത് സൗത്ത്‌വെസ്റ്റ് അമേരിക്കൻ ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപൊലീത്തയും, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സെക്രട്ടറിയും ന്യൂയോർക് സെന്റ് വ്‌ളാദിമിർ സെമിനാരി പ്രൊഫെസറും ന്യൂയോർക് ബ്രോണക്‌സ് സെന്റ് മേരീസ് ഇടവക വികാരിയുമായ റെവ ഫാ. ഡോ. വർഗീസ് ദാനിയേൽ  ആണ്.  

vachakam
vachakam
vachakam

മെയ് 1, വെള്ളി 6:45pm നും, മെയ് 3, ശനി 6:00 pm നും സന്ധ്യ പ്രാർത്ഥനയും, ഗാന ശശ്രുഷയെ തുടർന്ന് സുവിശേഷ പ്രഭാഷണം ഉണ്ടായിരിക്കുന്നതുമാണ്. ശനിയാഴ്ച 8 മണിയോടെ, അലങ്കരിച്ച വാഹനത്തിന്റെയും, വാദ്യമേളത്തിന്റെയും അകമ്പടിയോട്  ഭക്തി നിർഭരമായ റാസയും, ആശിർവാദവും നേർച്ച വിളബും ഉണ്ടായിരിക്കും.

അന്നേദിവസം ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നാടൻ തനിമയോടെ പലവിധ ഭക്ഷണ സ്റ്റാളുകളും മറ്റു വിവിധങ്ങളായ സ്റ്റാളുകളും 4 മണി മുതൽ ഉണ്ടായിരിക്കുന്നതാണ് എന്ന് 2026  ഭരണ സമിതി അറിയിച്ചു.


മെയ് 4, ഞായർ 8:45am  പ്രഭാത പ്രാർത്ഥനയെ തുടർന്ന് വിശുദ്ധ കുർബാനയും, റാസ, നേർച്ചവിളമ്പ് എന്നിവയെ തുടർന്ന് കൊടി ഇറക്കി ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.

വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തിയോടും ഭംഗിയായും കൊണ്ടാടുവാൻ എല്ലാ വിശ്വാസ സമൂഹത്തിന്റെയും പ്രാർത്ഥന ഉണ്ടാകുമോയെന്നു ഇടവക വികാരി വെരി റവ. രാജു ദാനിയേൽ കോർ എപ്പിസ്‌കോപ്പ, സെക്രട്ടറി രാജൻ ജോർജ്, ട്രഷറർ അലക്‌സ് പള്ളിവാതുക്കൽ എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് പെരുന്നാൾ കൺവീനർ എബ്രഹാം സി. ചാക്കോ  214-604-0340 ബന്ധപ്പെടാവുന്നതാണ്.

പി.പി. ചെറിയാൻ



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam