ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന മതബോധന വാർഷികം 'എസ്പെരാൻസ '25 ' ഏറെ അവിസ്മരണീയമായി.
പുതിയ ദേവാലയം സ്വന്തമായി ലഭിച്ചതിനു ശേഷമുളള ആദ്യത്തെ വാർഷികം വിപുലമായ പരിപാടികളോടെ മാർച്ച് 15 ശനിയാഴ്ച വൈകിട്ട് 6ന് പള്ളി ഹാളിൽ വെച്ച് നടത്തപ്പെട്ടു. ഇരുന്നൂറിൽ പരം കുട്ടികൾ അണിചേർന്ന രണ്ടു മണിക്കൂർ നീണ്ട കലാപരിപാടികളാണ് അന്നേ ദിവസം നടത്തപ്പെട്ടത്. ക്നാനായ റീജിയൻ വികാരി ജനറാളും ഇടവകയുടെ വികാരിയുമായ ഫാ. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു.
സെ. മേരീസ് പള്ളി വികാരി ഫാ. സിജുമുടക്കോടിൽ, സി. സിൽവേരിയുസ് എസ്.വി.എം, സെ. മേരീസ് ഡി. ആർ. ഇ. സജി പൂതൃക്കയിൽ എന്നിവർ സന്നിഹിതരായിരുന്നു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ സി.സി. ഡി ഡയറക്ടർ സഖറിയ ചേലയ്ക്കൽ, അസി. ഡയറക്ടർ ജോബി ഇത്തിത്തറ, കൊളീൻ കീഴങ്ങാട്ട് , നീന കോയിത്തറ, ജെയ്ൻ മുണ്ടപ്ലാക്കിൽ, റ്റീന നെടുവാമ്പുഴ എന്നീ കമ്മിറ്റി അംഗങ്ങളോടൊപ്പം മറ്റ് അദ്ധ്യാപകരും ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങളും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി.
വ്യത്യസ്തമായി നടത്തപ്പെട്ട ഈ മതബോധനവാർഷികം കുഞ്ഞുങ്ങളിൽ ദൈവാനുഗ്രഹത്തിന്റെ നവ്യാനുഭവമായി മാറി.
ലിൻസ് താന്നിച്ചുവട്ടിൽ, പി.ആർ.ഒ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്