തിരുവനന്തപുരം: വനിതാ പോലീസ് ഉദ്യോഗാർഥികളുടെ സമരത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ട് പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് ഇനിയും വൈകുന്നത് അങ്ങേയറ്റത്തെ കൃത്യവിലോപമാകുമെന്ന് കാട്ടി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.
2024 ഏപ്രില്‍ 20ന് നിലവില്‍വന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി 2025 ഏപ്രില്‍ 19 ന് തീരുകയാണ്.
ഇപ്പോള്‍ ഈ കാറ്റഗറിയില്‍ 570 വേക്കന്‍സികള്‍ ഉള്ളതായിട്ടാണ് അറിയുന്നത്. ഇവര്‍ക്ക് നിയമനം നല്‍കുന്നതില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും പ്രകടമായ കാലതാമസത്തിലുണ്ടായ കടുത്ത ആശങ്കയാണ് സ്വാഭാവികമായും അവരെ സമരത്തിലേക്കെത്തിച്ചത്.
നിലവിലുള്ള വേക്കന്‍സികളും ഈ വർഷം ഉണ്ടാകാനിടയുള്ള വേക്കന്‍സികളും കൂടി കണക്കിലെടുത്ത് ഇപ്പോഴത്തെ റാങ്ക് ലിസ്റ്റില്‍നിന്നും നിയമനം നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കണം.
മാനുഷിക പരിഗണനയും തൊഴില്‍ രഹിതരോടുള്ള പ്രഖ്യാപിത പ്രതിബന്ധതയും കണക്കിലെടുത്ത് നിലവിലുള്ള റാങ്ക് ലിസ്റ്റിന്‍റെ കാലാവധി ഈ വർഷം ഡിസംബര്‍ 31 വരെയെങ്കിലും നീട്ടണമെന്ന് കത്തില്‍ വി.എം.സുധീരൻ സൂചിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്