വിവേക് രാമസ്വാമിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 5 മില്യൺ ഡോളർ നൽകി ഇലോൺ മസ്‌ക്

JULY 16, 2026, 10:41 PM

ഒഹായോ: വരാനിരിക്കുന്ന ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവേക് രാമസ്വാമിയുടെ പ്രചാരണത്തിനായി ശതകോടീശ്വരൻ ഇലോൺ മസ്‌ക് 5 മില്യൺ ഡോളർ സംഭാവന നൽകി.

രാമസ്വാമിയെ പിന്തുണയ്ക്കുന്ന വിപാക് (V-PAC) എന്ന സൂപ്പർ പാക്ക് വഴിയാണ് മെയ് മാസത്തിൽ ഈ തുക കൈമാറിയത്.

മുമ്പ് ഡോണൾഡ് ട്രംപിന്റെ 'ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി'യുടെ (DOGE) നേതൃത്വവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

vachakam
vachakam
vachakam

എന്നാൽ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് മസ്‌ക് ഇപ്പോൾ രാമസ്വാമിക്ക് വൻ തുക നൽകി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ആമി ആക്ടനെതിരെയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ രാമസ്വാമി മത്സരിക്കുന്നത്. സ്വന്തം പ്രചാരണത്തിനായി രാമസ്വാമി ഇതിനോടകം 25 മില്യൺ ഡോളർ സ്വന്തം നിലയിൽ ചിലവഴിച്ചിട്ടുണ്ട്.

വാൾസ്ട്രീറ്റ് നിക്ഷേപകരായ ജെഫ് യാസ് (20 മില്യൺ ഡോളർ), ബിൽ ആക്മാൻ (1 മില്യൺ ഡോളർ) എന്നിവരും രാമസ്വാമിയുടെ പ്രചാരണത്തിനായി വൻ തുകകൾ നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam