ഉറക്ക ഗുളിക കഴിച്ച് വയോധിക ജീവനൊടുക്കി; ഒപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ചികിത്സയിൽ

JULY 10, 2026, 10:19 AM

പാലക്കാട്: പാലക്കാടിൽ ഉറക്കഗുളിക കഴിച്ച് വയോധിക ജീവനൊടുക്കി.പാലക്കാട് വാടാനംകുറിശ്ശി ശബരി നിവാസില്‍ 71 കാരിയായ പുഷ്പ ലതയാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പുഷ്പലതയ്ക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് 76കാരനായ ദിവാകരനെയും അവശനിലയിൽ കണ്ടെത്തുകയായിരുന്നു.ഇവര്‍ക്കൊപ്പം താമസിക്കുന്ന മകനാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. 

സാമ്പത്തിക ബുദ്ധിമുട്ടും വിട്ടുമാറാത്ത അസുഖവും കാരണം ജീവനൊടുക്കുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്നും കണ്ടെടുത്തു.നിലവിൽ ദിവാകരന്‍ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam