കോഴിക്കോട്: ദേശീയപാതയില്‍ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.ബൈക്ക് യാത്രികനായ വയനാട് സ്വദേശി നടവയല്‍ വെളിയമ്പം കൈതത്തറയില്‍ അരുണ്‍ സജി(26) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു ദാരുണമായ അപകടം നടന്നത്.വയനാട് ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കില്‍ കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ലോറിയെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് നടവയല്‍ കത്തനാര്‍ തോട്ടത്തില്‍ മനു പോളിന് ഗുരുതരമായി പരിക്കേറ്റു.ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
