ബെംഗളൂരു: സ്‌കൂളിലെ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ മാനസിക പീഡനത്തെത്തുടര്‍ന്ന് ബെംഗളൂരുവില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മരസുരുവിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെയാണ് വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് കുട്ടിയുടെ കൈപ്പടയിലുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ അധ്യാപകന്‍ കുട്ടിയെ കഠിനമായി വഴക്കുപറയുകയും 20 രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനുപുറമേ സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയത് കുട്ടിയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. സ്‌കൂളില്‍ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ പരസ്യമായി ശാസിച്ചതായും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പൊലീസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തനിക്ക് നേരിടേണ്ടി വന്ന അപമാനം താങ്ങാന്‍ കഴിയുന്നില്ലെന്നും ജീവിക്കാന്‍ യോഗ്യതയില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ കുട്ടി കുറിച്ചിട്ടുണ്ട്. അമ്മയോടും സഹോദരങ്ങളോടും കുടുംബാംഗങ്ങളോടും മാപ്പ് ചോദിച്ച പെണ്‍കുട്ടി, ഈ തീരുമാനത്തിന് പിന്നില്‍ മറ്റാരുമല്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ച് വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
