തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ പാഴാക്കിയ സംഭവം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി.
വയനാട് മെഡിക്കൽ കോളേജിലെ ഗോഡൗണിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായ സമിതി അന്വേഷിക്കും.
ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, എൻഎച്ച്എം ഡയറക്ടർ എന്നിവർ ഉൾപ്പെട്ട സമിതിക്കാണ് അന്വേഷണ ചുമതല. ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്താൻ നിർദ്ദേശമുണ്ട്.
കോടിക്കണക്കിന് രൂപ വിലവരുന്ന ഉപകരണങ്ങൾ നശിച്ച നിലയിലാണ് കണ്ടെത്തിയത്. ആറ് മൊബൈൽ മോർച്ചറി യൂണിറ്റുകൾ ഉൾപ്പെടെ ഗോഡൗണിൽ കൂട്ടിയിട്ട നിലയിലായിരുന്നു. ഇതിൽ ഒരു യൂണിറ്റിന് ഏതാണ്ട് 20 ലക്ഷത്തിലധികം രൂപ വരുമെന്നാണ് കണക്കാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
