ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളി സമരത്തിൽ പങ്കെടുത്ത് മടങ്ങവെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു.ചേർത്തല തെക്ക് മൂന്നാം വാർഡ് നിവർത്തിൽ പി.പി. മണിക്കുട്ടൻ (65) ആണ് മരിച്ചത്.
കേന്ദ്ര ഗവൺമെന്‍റിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായി സിപിഎം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത പാസ്പോർട്ട് ഓഫീസ് മാർച്ചിൽ പങ്കെടുത്തശേഷം തിരിച്ചു പോകാൻ ബസിൽ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കുട്ടൻ്റെ ജീവൻ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
