കോട്ടയത്തു നിന്നുള്ള കാനം സ്വദേശിനി മാടപ്പാട്ട് ഡോ. ആലീസ് മാത്യു, ഡിസംബർ 22, 2025 ന് ജയ്പൂരിൽ, 'മിസിസ് ഇന്ത്യ.നെറ്റ്' നടത്തിയ മത്സരത്തിൽ,'മിസിസ് ഇന്ത്യ 2025 (സൂപ്പർ ക്ലാസിക്)' കിരീടം നേടി കേരളത്തിന് അഭിമാനമായി.
ഡിസംബർ 18 മുതൽ 22 വരെ അഞ്ചു ദിവസത്തേക്ക്, വിവിധ സംസ്ഥാനങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടവരെ പങ്കെടുപ്പിച്ചുകൊണ്ട്, ജയ്പ്പൂരിൽ ജയ്ബാഗ് പാലസിൽ നടന് മിസിസ് ഇന്ത്യ 2025 മത്സരത്തിലാണ് ഡോ. ആലീസ് മാത്യു 'മിസ്സസ് ഇൻഡ്യാ 2025' ആയി വിജയകിരീടം നേടിയത്.
ഡോ. ആലീസിന്റെ ഈ വിജയം ചരിത്രപ്രധാനമായ ഒരു സംഭവമാണ്, കാരണം എഴുപത്തിയൊന്നാം വയസ്സിലാണ് അവർ ഈ ദേശീയ മത്സരത്തിൽ പങ്കെടുത്തത്. 21 വയസുമുതൽ 71 വയസുവരെയുള്ളവർ, 10 റൗണ്ടുകളിലായി വിവിധ തലങ്ങളിൽ മാറ്റുരച്ചതായിരുന്നു ഈ മത്സരം. പ്രായഭേദമെന്യേ എല്ലാവര്ക്കും ഒരേ റൗണ്ടുകളായിരുന്നുവെങ്കിലും, ഇവയെല്ലാം അതീവ ഗംഭീരമായി വിജയിച്ചാണ് ഡോ. ആലീസ് സൂപ്പർ ക്ലാസിക് വിഭാഗത്തിൽ ടൈറ്റിൽ വിന്നർ ആയി കിരീടം അണിഞ്ഞത്.
ഡോ.ആലീസ് മാത്യു അമേരിക്കയിലെ ഇമുലഹഹമ യൂണിവേഴ്‌സിറ്റിയിൽനിന്നും ജവഉ നേടിയത് തന്റെ അറുപതാമത്തെ വയസ്സിലാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഇതും സ്ത്രീജനങ്ങൾക്ക് ഒരു മോട്ടിവേഷൻ ആണെന്നതിൽ ഒരു സംശയവുമില്ല. ഡോ. ആലീസ് മാത്യു, അമേരിക്കയിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ പ്രൊഫെസ്സർ ആയി 15 വർഷത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ റിട്ടയർ ചെയ്തു നാട്ടിൽ ലെേേഹല ചെയ്തിരിക്കുകയാണ്.
ആത്മവിശ്വാസവും, ധൈര്യവും, കഠിനാദ്ധ്വാനവും, ഇച്ഛാശക്തിയുമുണ്ടെങ്കിൽ, പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച ഡോ. ആലീസ് മാത്യുവിന്റെ മികച്ച നേട്ടത്തിൽ നമുക്കും അഭിമാനിക്കാവുന്നതാണ്. കോട്ടയത്തുകാരിയായ ഡോ. ആലീസ് കോട്ടയത്തിനു മാത്രമല്ല, മലയാളികൾക്കാകമാനം അഭിമാനം ആയി. ഇതാദ്യമായിട്ടാണ് ഇതുപോലൊരു കിരീടം കേരളത്തിന് ലഭിക്കുന്നത്.
ദൈവാനുഗ്രഹത്തോടൊപ്പം തന്റെ നിശ്ചയദാർഢ്യവും ധൈര്യവും ആത്മവിശ്വാസവുമാണ് ഈ വിജയങ്ങളുടെ രഹസ്യമെന്ന് ഡോ.ആലീസ് ഉറച്ചു വിശ്വസിക്കുന്നു. ഡോ. ആലീസ് മാത്യു ഒരു മോട്ടിവേഷണൽ സ്പീക്കറും പ്രത്യേകിച്ച് പ്രായമായ സ്ത്രീകളെ അവരുടെ ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഒരു യൂ ട്യൂബ് ബ്ലോഗർ കൂടിയാണ്.
ഡോ. ആലീസ് മാത്യുവിന്റെ ഈ മഹനീയമായ നേട്ടം എല്ലാ സ്ത്രീകൾക്കും പ്രായഭേദമെന്യേ ഒരു പ്രചോദനമാകുമെന്നതിൽ സംശയമില്ല.
ഡോ. ആലീസ് മാത്യു, പാമ്പാടി കടവുംഭാഗം (പുത്തൻകടുപ്പിൽ) പരേതനായ കെ ഏ മാത്യു (ജോയി) വിന്റേയും ശോശാമ്മ മാത്യുവിന്റേയും മൂത്ത പുത്രിയാണ്. കാനം മാടപ്പാട്ട് ഡോ. തോമസ് മാത്യു വിന്റെ സഹധർമ്മിണിയും, കോട്ടയം കാഞ്ഞിരപ്പാറ സെന്റ് ഇഗ്‌നാത്തിയോസ് സിംഹാസനപ്പള്ളിയിലെ ഇടവകാംഗവുമാണ്. ഇവരുടെ പുത്രൻ കോളിൻസ്, ഭാര്യ റിനി, കൊച്ചുമക്കൾ ലുക്ക്, ലോഗൻ എന്നിവർ അമേരിക്കയിലെ ലാസ് വേഗസിൽ ആണ് താമസിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
