ഇടുക്കി: സ്ത്രീധന പീഡന പരാതിയുമായി യുവതി രംഗത്ത്. ഇടുക്കി തൊടുപുഴ സ്വദേശിനിയാണ് ഭർതൃ വീട്ടിൽ സ്ത്രീധന പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്.
ധനമന്ത്രി കെ. എൻ ബാലഗോപാലിൻറെ ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി മാഹിനെതിരെയാണ് കേസ്.
പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. പൊലീസിൽ പരാതി നൽകിയപ്പോൾ കേസെടുക്കാൻ തയാറായില്ല. കോടതിയുടെ നിർദ്ദേശപ്രകാരം മാഹിനെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തുവെന്നും യുവതി പറയുന്നു.
അഞ്ച് വർഷത്തിനിടയിൽ ഭർത്താവിൻറെ വീട്ടിൽ നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടായിട്ടില്ല. 9 മാസമായിട്ട് എൻറെ സ്വന്തം വീട്ടിലാണ്. ഭർത്താവിൻറെ ഉമ്മ ഇറക്കിവിട്ടതാണ്.
കാണാൻ ചേലില്ല, കറുത്തവളാ എന്ന് പറഞ്ഞ് അധിക്ഷേപിക്കും. 10 ലക്ഷം രൂപ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയതാ. ഇപ്പോൾ അത് കുറഞ്ഞുപോയെന്നാ പറയുന്നത്. പാത്രം വച്ച് അടിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്