തിരുവനന്തപുരം : അഡ്വ.ജെ.എസ്.അഖിലിനെ കെപിസിസി മാധ്യമ ഗ്രൂപ്പിൽ നിന്നും ഒഴിവാക്കി. ചാണ്ടി ഉമ്മനെ പിന്തുണച്ചതിന്റെ പേരിൽ പ്രതികാര നടപടിയെന്നാണ് അഖിൽ പ്രതികരിച്ചത്.
കെപിസിസി അംഗവും കോൺഗ്രസിൻ്റെ മാധ്യമ വക്താവുമാണ് ജെ എസ് അഖിൽ. കോൺഗ്രസ് മാധ്യമ വക്താവ് സ്ഥാനത്തുനിന്ന് ജെ എസ് അഖിലിനെ ഒഴിവാക്കുകയും ചെയ്തു.
അതിനിടെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നിന്നുളള ഒറ്റക്കുള്ള ചിത്രം ചാണ്ടി ഉമ്മൻ എംഎൽഎ പങ്ക് വെച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ നേരത്തെ രംഗത്തെത്തിയിരുന്നു.
എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് ചുമതല തന്നില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ തുറന്ന് പറച്ചിൽ.
പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്