നടിയെ അക്രമിച്ച കേസ്: തങ്ങളെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്

DECEMBER 15, 2025, 12:05 PM

തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുമ്പായി കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി വിളിച്ചെന്ന് പറയുന്ന ശ്രീലക്ഷ്മിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ഭര്‍ത്താവ്. 

എന്തിനാണ് ശ്രീലക്ഷ്മിയുടെ പേര് വീണ്ടും പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. തങ്ങള്‍ സമാധാനത്തോടെ ജീവിക്കുകയാണ്. ഇനിയെങ്കിലും തങ്ങളെ ഒഴിവാക്കണമെന്നും യുവതിയുടെ ഭര്‍ത്താവ് പ്രതികരിച്ചു. 

ചോദ്യം ചെയ്യലില്‍ എല്ലാ കാര്യങ്ങളും പൊലീസിനെ കൃത്യമായി അറിയിച്ചിരുന്നു. ശ്രീലക്ഷമിയുടെ മൊബൈല്‍ ഫോണും പൊലീസിന് കൈമാറിയതാണ്. തങ്ങളെ ഈ കേസിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ് അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

പൾസർ സുനി നടിയെ അക്രമിക്കുന്നതിന് തൊട്ടുമുമ്പ് സംസാരിച്ച ശ്രീലക്ഷ്മി ആരാണ്?; പ്രൊസിക്യൂഷന് വിശദീകരണമില്ലെന്ന് കോടതി

പള്‍സര്‍ സുനി ഡ്രൈവര്‍ ആയിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയുമായി പരിചയം. കേസുമായി തങ്ങള്‍ക്ക് പങ്കില്ലെന്ന് മനസ്സിലാക്കിയ ശേഷമാണ് പൊലീസ് ഒഴിവാക്കിയത്. എന്തിനാണ് വീണ്ടും പേര് വലിച്ചിഴയ്ക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുന്‍പ് ശ്രീലക്ഷ്മി എന്ന് പേരുള്ള യുവതിയുമായി പള്‍സര്‍ സുനി ഫോണില്‍ സംസാരിച്ചുവെന്നും ഈ സ്ത്രീയ്ക്ക് ഈ കൃത്യത്തെക്കുറിപ്പ് അറിയാമായിരുന്നോ എന്നതിന് പോലും പ്രോസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നുമായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അന്വേഷണഘട്ടത്തില്‍ ശ്രീലക്ഷ്മിയെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ശ്രീലക്ഷ്മിയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശ്രീലക്ഷ്മിയ്ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമാവുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam