ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രശ്നമായത് 'കള്ളൻ വിജയൻ' എന്ന തലക്കെട്ടോ? 

JULY 19, 2026, 3:23 AM

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് അച്ചടിച്ച വാരാന്തപ്പതിപ്പ്   ദേശാഭിമാനി ഇന്ന് പുറത്തിറക്കിയില്ല.

വിഎസിന്റെ മുന്‍ പ്രസ് സെക്രട്ടറി കെ വി സുധാകരന്‍ എഴുതിയ അനുസ്മരണ ലേഖനം ഉള്‍പ്പെടുന്ന വാരാന്തപ്പതിപ്പാണ് അച്ചടിച്ച ശേഷം പുറത്തിറക്കാത്തത്. സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നാണ് ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം.

ഇതിന് പിന്നാലെ, 'കള്ളന്‍ വിജയന്‍' എന്ന തലക്കെട്ടില്‍ വാരാന്തപ്പതിപ്പില്‍ വന്ന ഫീച്ചറാണ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്നും ദേശാഭിമാനിയുടെ അനൗദ്യോഗിക വിശദീകരണം വന്നു. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയന്‍ എന്ന ആളെ കുറിച്ചായിരുന്നു 'കള്ളന്‍ വിജയന്‍' എന്ന ഫീച്ചര്‍.

vachakam
vachakam
vachakam

 കള്ളൻ വിജയൻ ധന്യ നാടക ഗ്രാമം മുത്തിപ്പാറ പി.ഒ എന്ന തലക്കെട്ടിനെ ചൊല്ലിയുണ്ടായ തർക്കമാണ് തയ്യാറാക്കിയ വാരാന്തപ്പതിപ്പ് വിതരണം ചെയ്യാത്തതെന്നാണ് വിവരം. പുല്ലാംപാറയിൽ കള്ളനായിരുന്ന വിജയൻ എന്നയാൾ നാടകപ്രവർത്തകനായി മാനസാന്തരപ്പെട്ടതിനെക്കുറിച്ച് ടി സി രാജേഷ് എഴുതിയ ലേഖനമാണ് അവസാന പേജിൽ ഉൾപ്പെടുത്തിയത്. ഈ തലക്കെട്ട് വാരാന്തപതിപ്പിൻ്റെ എഡിറ്റർ കെ ആർ അജയൻ പിന്തുണച്ചു. വാരാന്തപ്പതിപ്പ് അച്ചടിച്ചു.

എന്നാൽ അച്ചടിച്ച് കിട്ടിയ പതിപ്പിലെ ഈ തലക്കെട്ട് ദേശാഭിമാനിയുടെ എഡിറ്റോറിയൽ ബോർഡ് എതിർത്തു. മുൻ പേജിൽ വി എസ് ഓർമയും അവസാനപേജിൽ കള്ളൻ വിജയൻ എന്ന ലേഖനവും വരുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് എഡിറ്റോറിയൽ വിഭാഗത്തിലെ ചിലർ ചൂണ്ടിക്കാട്ടിയെന്നാണ് വിവരം. തലക്കെട്ട് മാറ്റണമെന്ന് ബോർഡ് ആവശ്യപ്പെട്ടേങ്കിലും വാന്തരപ്പതിപ്പ് എഡറ്റർ തലക്കെട്ടിന് വേണ്ടി ഉറച്ച് നിന്നു. അനാവശ്യതെറ്റിധാരണ വേണ്ടെന്ന് തീരുമാനിച്ച് തയ്യാറാക്കിയ വാരാന്തപ്പതിപ്പ് പതിവിന് വിരുദ്ധമായി വിതരണം ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam