തിരുവനന്തപുരം: ദേശാഭിമാനി വിവാദത്തിൽ വാരാന്ത്യ പതിപ്പ് എഡിറ്റർ കെ ആർ അജയന് കാരണം കാണിക്കൽ നോട്ടീസ്.
വിവാദ ലേഖനത്തിന് 'കള്ളൻ വിജയൻ' എന്ന തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും വിമർശനമുണ്ട്. വിവാദം മാധ്യമങ്ങളെ അറിയിച്ചെന്നും കാരണം കാണിക്കൽ നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
ഇന്ന് നാല് മണിക്ക് മുമ്പ് വിശദീകരണം നൽകണമെന്നാണ് കാരണം കാണിക്കൽ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലേഖനത്തിന്റ പേരിൽ അനാവശ്യ വിവാദം ഉണ്ടാക്കി എന്നാണ് കുറ്റം.
അതേസമയം, വിവാദത്തിൽ അതൃപ്തി പ്രകടിപ്പിച്ച് വി എസ് അച്യുതാനന്ദൻ്റെ കുടുംബം രംഗത്തെത്തി. വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്നും വിഎസിന്റെ മകൻ വി എ അരുൺകുമാർ പ്രതികരിച്ചു.
പത്രം ഇറക്കുന്നതും ഇറക്കാതിരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനമാണെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
