തിരുവനന്തപുരം: വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട വൃദ്ധ ദമ്പതികള്‍ക്ക് വീടിന്റെ താക്കോല്‍ തിരികെ നല്കി മകള്‍. മാതാപിതാക്കളെ പുറത്താക്കിയതില്‍ മകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്റെ താക്കോല്‍ മകള്‍ മാതാപിതാക്കള്‍ക്ക് മടക്കി നല്‍കിയത്. മന്ത്രി ആര്. ബിന്ദുവടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നു.
ഇന്നലെ വൈകിട്ടാണ് വര്‍ക്കല അയിരൂരില്‍ സദാശിവനെയും (79), ഭാര്യ സുഷമ്മയെയും (73) മകള്‍ സിജി വീട്ടില്‍ നിന്ന് പുറത്താക്കി വാതില്‍ അടച്ചത്. പൊലീസ് അടക്കം സ്ഥലത്തെത്തി വീട് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും മകള്‍ അംഗീകരിച്ചില്ല. പിന്നാലെ അര്‍ബുദരോഗിയായ സദാശിവന്റെയും ഭാര്യ സുഷമ്മയുടെയും ആശുപത്രി രേഖകളും മരുന്നു കവറുകളും ജനല്‍ വഴി മകള്‍ പുറത്തേക്കിടുകയായിരുന്നു.
മാതാപിതാക്കളെ ഏറ്റെടുക്കാന്‍ സമീപത്ത് താമസിക്കുന്ന മകന് സാജനും തയ്യാറായിരുന്നില്ല. തുടര്‍ന്ന് പൊലീസ് മാതാപിതാക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാന്‍ തീരുമാനിച്ചെങ്കിലും ഇവര്‍ മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് മാറുകയായിരുന്നു. വൃദ്ധമാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മകള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്തു തട്ടിയെടുക്കാന്‍ ശ്രമിച്ചതിനും വഞ്ചന കുറ്റത്തിനുമാണ് അയിരൂര്‍ പൊലീസ് മകള്‍ സിജിക്കും, ഭര്‍ത്താവിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പൊലീസ് കേസെടുത്തതിന് പിന്നാലെ വിഷയത്തില്‍ അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും ആര്‍ഡിഒയ്ക്കും നിര്‍ദ്ദേശം നല്കി. കേസെടുത്തതിന് പിന്നാലെയാണ് വൃദ്ധ ദമ്പതികള്‍ക്ക് വീടിന്റെ താക്കോല്‍ തിരികെ ലഭിച്ചത്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ നേരത്തെയും അച്ഛനെയും അമ്മയെയും സിജി വീട്ടില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടെന്നാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്