തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ പുരോഗതിയെ കുറിച്ച് താന്‍ ചിന്താകുലനല്ലെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കേരളത്തിലെ പാര്‍ട്ടിയുടെ പുരോഗതി പരിശോധിക്കേണ്ടത് ഇവിടുത്തെ നേതാക്കളാണ്. താന്‍ അവരെ നയിക്കാനോ പരിശോധിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ ഒരു മാധ്യമത്തോട് വ്യക്തമാക്കി.
അവര്‍ക്ക് വേണമെങ്കില്‍ ഗോവയില്‍ നേരിട്ടു പോയി ആ മാതൃക പരീക്ഷിക്കാവുന്നതാണ്. ഗോവയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒരു മനസോടെ പ്രവര്‍ത്തിച്ചു. അധികാരത്തിന്റെ പിന്നാലെ ആയിരുന്നില്ല അന്ന് തങ്ങള്‍. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നോ മന്ത്രിയാകുമെന്നോ കരുതിയിരുന്നില്ല. പാര്‍ട്ടി മത്സരിക്കാന്‍ ആവശ്യപ്പെട്ടു. രാവും പകലും ഒരുപോലെ പ്രവര്‍ത്തിച്ചു. ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ടു ചെയ്തു. അതിന് മികച്ച ഫലമുണ്ടാവുകയും ചെയ്തുവെന്ന് ആര്‍ലേക്കര്‍ പറഞ്ഞു.
കേരളത്തിലും ഗോവയിലും പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഗോവയില്‍ ക്രിസ്ത്യന്‍ വിഭാഗമാണ് കൂടുതല്‍. എന്നാല്‍ ബിജെപി നേതാക്കള്‍ താഴേക്കിടയിലേക്ക് പ്രവര്‍ത്തിക്കുകയും ആളുകളെ കാണുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. അവര്‍ക്ക് അവരില്‍ ഒരാളെന്ന പോലെ തോന്നി. അത് പക്ഷേ ബിജെപിയുടെ പ്രത്യയശാസ്ത്രം കൊണ്ടല്ല. തങ്ങളുടെ സൗഹൃദം മൂലമാണ്. അത് അവിടെ ഏറെ ഗുണം ചെയ്തു. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് വേണമെങ്കില്‍ ഗോവന്‍ മോഡല്‍ പരീക്ഷിക്കാം. കേരളത്തിലെ ബിജെപിയുടെ പുരോഗതിയെ കുറിച്ച് ഇവിടുത്തെ നേതാക്കളാണ് ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ വന്നതിനു ശേഷം നിരവധി സംഘടനകള്‍ തന്നെ സമീപിച്ചിരുന്നു. അവരില്‍ പലരും ക്രൈസ്തവ നേതാക്കളായിരുന്നു. അവര്‍ തന്നോട് വളരെ സൗഹാര്‍ദ്ദപരമായാണ് പെരുമാറിയത്. തിരിച്ച് താനും അങ്ങനെ തന്നെയായിരുന്നു. ഗോവയിലെ കാര്യങ്ങളെ കുറിച്ച് അവര്‍ തിരക്കി. നല്ല രീതിയില്‍ അവര്‍ക്കൊപ്പം സംസാരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്