തൃപ്പൂണിത്തുറ: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഫ്‌ളാറ്റില്‍ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അടക്കം മൊഴിയെടുത്തു. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന മിഹിര്‍ അഹമ്മദിനെ (15) ജനുവരി 15 നാണ് ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
സഹപാഠികളുടെ ക്രൂര റാഗിങ് മൂലമാണ് മകന്‍ മരിക്കാനിടയായതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി. ഇതുസംബന്ധിച്ച് കുട്ടിയുടെ മാതാവ് സമൂഹിക മാധ്യമത്തില്‍ കുറിപ്പും ഇട്ടിരുന്നു. മിഹിറിന്റെ മരണത്തിന് പിന്നാലെ 'ജസ്റ്റിസ് ഫോര്‍ മിഹിര്‍' എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം പേജും പ്രത്യക്ഷപ്പെട്ടിരുന്നു. മിഹിറിന്റെ ചില സുഹൃത്തുക്കള്‍ തുടങ്ങിയതാണ് ഈ പേജെന്നാണ് മാതാവ് വ്യക്തമാക്കിയത്. ഇതിലെ ചാറ്റുകളില്‍ നിന്നാണ് മിഹിറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. ഇതിലെ ചില സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും കുടുംബം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രം പേജ് പിന്നീട് അപ്രത്യക്ഷമാകുകയും ചെയ്തു.
അമ്മ വെളിപ്പെടുത്തിയ കാര്യങ്ങളടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ അമ്മയുടെയും സഹോദരിയുടെയും താമസ സ്ഥലത്തെ ജോലിക്കാരിയുടെയും മൊഴി ഹില്‍പ്പാലസ് പൊലീസ് രേഖപ്പെടുത്തി. മിഹിര്‍ പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെയും ക്ലാസ് ടീച്ചറിന്റെയും ഏതാനും കുട്ടികളുടെയും മൊഴി പൊലീസ് എടുത്തിട്ടുണ്ട്. റാഗിങ് നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നും മിഹിര്‍ ക്ലാസ് റൂമില്‍ ഹാപ്പിയായിരുന്നു എന്നും ബസില്‍ പോകുമ്പോള്‍ ഉറങ്ങിയാണ് പോയിരുന്നതെന്നുമാണ് പ്രിന്‍സിപ്പല്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്